
Kerala state film awards 2015
തിരുവനന്തപുരം∙ 2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുൽഖർ പുരസ്കാരം നേടിയത്. എന്നു നിന്റെ മൊയ്തീൻ, ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് പാർവതിയെ മികച്ച നടിയാക്കിയത്. ചാർലി സംവിധാനം ചെയ്ത മാർട്ടിൻ പ്രക്കാട്ട് മികച്ച സംവിധായകനായി. ദുൽഖർ സൽമാൻ നായകനായ ചാർലി എട്ടു പുരസ്കാരങ്ങൾ നേടി. എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന് ഏഴ് പുരസ്കാരങ്ങളുണ്ട്. സിനിമാ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
മികച്ച കഥാചിത്രമായി സനൽ കുമാർ ശശിധരന്റെ ഒഴിവുദിവസത്തെ കളിയും രണ്ടാമത്തെ കഥാചിത്രമായി മനോജ് കാനയുടെ അമീബയും തിരഞ്ഞെടുക്കപ്പെട്ടു. ആർ.എസ് വിമൽ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീൻ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു പുരസ്കാരങ്ങൾ
മികച്ച സ്വഭാവ നടൻ: പ്രേം പ്രകാശ് (ചിത്രം: നിർണായകം)
മികച്ച സ്വഭാവ നടി: അന്‍ജ്ഞ്ജലി പി.വി. (ചിത്രം: ബെൻ)
തിരക്കഥാകൃത്ത്: ആർ.ഉണ്ണി, മാർട്ടിൻ പ്രക്കാട്ട് (ചിത്രം: ചാർലി)
ഛായാഗ്രഹണം: ജോമോൻ ടി. ജോൺ (ചിത്രങ്ങൾ: ചാർലി, എന്നു നിന്റെ മൊയ്തീന്‍)
നവാഗത സംവിധായിക: ശ്രീബാല കെ. മേനോൻ (ചിത്രം: ലൗ 24×7)
കലാസംവിധായക: ജയശ്രീ ലക്ഷ്മി നാരായണൻ (ചിത്രം: ചാർലി)
മികച്ച കുട്ടികളുടെ ചിത്രം: മലേറ്റം (സംവിധാനം: തോമസ് ദേവസ്യ)
സംഗീത സംവിധാനം: രമേശ് നാരായണൻ (ശാരദാംബരം…, ചിത്രം: എന്നു നിന്റെ മൊയ്തീൻ)
പശ്ചാത്തല സംഗീതം: ബിജിബാൽ (ചിത്രങ്ങൾ: പത്തേമാരി, നീന)
ഗാനരചയിതാവ്: റഫീഖ് അഹമ്മദ് (കാത്തിരുന്ന് കാത്തിരുന്ന്…, ചിത്രം: എന്നു നിന്റെ മൊയ്തീൻ)
പിന്നണി ഗായകൻ: പി. ജയചന്ദ്രൻ (ഗാനങ്ങൾ: ഞാനൊരു മലയാളി.., മലർവാകക്കൊമ്പത്തെ.. ശാരദാംബരം..; ചിത്രങ്ങൾ: ജിലേബി, എന്നും എപ്പോഴും, എന്ന് നിന്റെ മൊയ്തീൻ)
പിന്നണി ഗായിക: മധുശ്രീ നാരായണൻ (ഗാനം: പശ്വതി ദിശി ദിശി, ചിത്രം: ഇടവപ്പാതി)
ചിത്രസംയോജകൻ: മനോജ് (ചിത്രം: ഇവിടെ)
മികച്ച മേക്കപ്പ് മാൻ: രാജേഷ് നെന്മാറ (ചിത്രം: നിർണായകം)
മികച്ച വസ്ത്രാലങ്കാരം: നിസാർ (ചിത്രം:ജോ ആൻഡ് ദി ബോയ്)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ): ശരത്ത് (ചിത്രം: ഇടവപ്പാതി)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ): എയ്ഞ്ചൽ ഷിജോയ് (ചിത്രം: ഹരം)
മികച്ച നൃത്തസംവിധായകൻ: ശ്രീജിത്ത് (ചിത്രം: ജോ ആൻഡ് ദി ബോയ്)
കഥാകൃത്ത്: ഹരികുമാർ (ചിത്രം: കാറ്റും മഴയും)
ബാലതാരം (ആൺ): ഗൗരവ് ജി. മേനോൻ (ബെൻ)
ബാലതാരം (പെൺ): ജാനകി മേനോൻ (മാൽഗുഡി ഡേയ്സ്)
മികച്ച ലൈവ് സൗണ്ട്: സന്ദീപ് കുറിശ്ശേരി, ജിജിമോൻ ജോസഫ് (ചിത്രം: ഒഴിവുദിവത്തെ കളി)
മികച്ച ശബ്ദമിശ്രണം: എം.ആർ. രാജകൃഷ്ണൻ (ചിത്രം: ചാർലി)
മികച്ച ശബ്ദ ഡിസൈൻ: രംഗനാഥ് രവി (ചിത്രം: എന്ന് നിന്റെ മൊയ്തീൻ)
മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ്: പ്രസാദ് ലാബ്, മുംബൈ/ജെഡി ആൻഡ് കിരൺ (ചിത്രം: ചാർലി)
മികച്ച സിനിമാ ഗ്രന്ഥം: കെ.ജി.ജോർജിന്റെ ചലച്ചിത്ര യാത്രകൾ (കെ.ബി.വേണു)
മികച്ച സിനിമാ ലേഖനം: സിൽവർ സ്ക്രീനിലെ എതിർനോട്ടങ്ങൾ (അജു കെ. നാരായണൻ)
MMO news
TOPICS