Kathirunnu Kathirunnu

ഗാനം : കാത്തിരുന്നു കാത്തിരുന്നു
ചിത്രം : എന്നു നിന്റെ മൊയ്തീന്‍
വര്‍ഷം : 2015
ഗായകര്‍ : ശ്രേയ ഘോഷല്‍‍‍
സംഗീതം : എം. ജയചന്ദ്രന്‍‍
ഗാനരചന : റഫീഖ് അഹമ്മെദ്

കാത്തിരുന്നുകാത്തിരുന്നു
പുഴമെലിഞ്ഞു കടവൊഴിഞ്ഞു-
കാലവും കടന്നു പോയ്
വേനലിൽ ദലങ്ങൾ പോൽ
വളകളൂർന്നു പോയി…

ഓർത്തിരുന്ന് ഓർത്തിരുന്ന്
നിഴലുപോലെ ചിറകൊടിഞ്ഞു
കാറ്റിലാടി നാളമായ്..
നൂലുപോലെ നേർത്തു പോയ്
ചിരി മറന്നു പോയി

ഓരോ നേരം തോറും നീളും യാമം തോറും
നിന്റെയോർമ്മയാലെരിഞ്ഞിടുന്നു ഞാൻ..
ഓരോരോ മാരിക്കാറും നിന്റെ മൗനം പോലെ
എനിക്കായ്… പെയ്യുമെന്നു കാത്തു ഞാൻ …
മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു
തെന്നിത്തെന്നി കണ്ണിൽ മായും നിന്നെക്കാണാൻ
എന്നും എന്നും എന്നും

കാത്തിരുന്ന് കാത്തിരുന്ന്
പുഴമെലിഞ്ഞു കടവൊഴിഞ്ഞു-
കാലവും കടന്നു പോയ്
വേനലിൽ ദലങ്ങൾ പോൽ
വളകളൂർന്നു പോയി..

ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ
നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാൻ..
ഇന്നോളം കാണാപൂക്കൾ ഈറൻ മുല്ലക്കാവിൽ
നമുക്കായ് മാത്രമൊന്നു പൂക്കുമോ
തിരി പോലെ കരിയുന്നു തിര പോലെ തിരയുന്നു
ചിമ്മിച്ചിമ്മി നോക്കും നേരം മുന്നിൽ പിന്നിൽ
എന്നും എന്നും എന്നും
കാത്തിരുന്നു കാത്തിരുന്നു
പുഴമെലിഞ്ഞു കടവൊഴിഞ്ഞു-
കാലവും കടന്നു പോയ്
വേനലിൽ ദലങ്ങൾ പോൽ
വളകളൂർന്നു പോയി..

Song : Kaathirunnu Kaathirunnu
Movie : Ennu Ninte Moideen
Year : 2015
Singer(s) : Shreya Ghoshal
Music : M Jayachandran
Lyricist(s) : Rafeeq Ahammed

Kaathirunnu Kaathirunnu
puzha melinju kadavozhinju-
Kalavum kadannu poy
venalil dalangalpol
valakaloornu poyee..

Orthirunnu orthirunnu
Nizhalupole chirakodinju
Kaatiladi nalamayy noolupole
Nerthupoy chiri marannu poyi..

Oro neram thorum neelum Yaamam thorum
ninte ormayaal erinjidunnu njaan
Ororo mari karum ninte mounam poley
Enikaay… peyyu mennu kathu njaaan…
Mazha mari veyilaayi dhinamere kozhiyunnu
Thenni thenni kannil mayum ninne kanan,
ennum ennum ennum…

Kathirunnu Kathirunnu
puzha melinju kadavozhinju
Kalavum kadannu poy
venalil dalangalpol
Valakaloornu poyee

Olam moolum pattil neengum thonikkara
Ninte koottinaay kothichirunnu njaan
Innolam kanapookal Eeram Mullankavil
Namukaay matramonnu Pookumo

Thripole kariyunnu
Thirapole thirayunnu
chimmi chimmi nokum neram
Munnil pinnil ennum ennum ennum

Kaathirunnu Kaathirunnu
puzha melinju kadavozhinju
Kalavum kadannu poy
venalil dalangalpol
valakaloornu poyee..

Lyrics – Ml
Lyrics – En