Karineelakkaayalukondu

ഗാനം : കരിനീലക്കായലുകൊണ്ടു
ചിത്രം : ഹണീബീ 2
വര്‍ഷം : 2017
ആലാപനം‍ : പീതാമ്പര്‍ മേനോന്‍, തൊപ്പില്‍ ആന്റൊ
സംഗീതം : ദീപക് ദേവ്
ഗാനരചന : സന്തോഷ് വര്‍മ്മ

കരിനീലക്കായലുകൊണ്ടു
കരമുണ്ടും ചുറ്റിട്ടും
കാർമേഘച്ചെപ്പിൽ തൊട്ടു
മഷി കണ്ണിൽ എഴുതീട്ടും
നീരാഴിക്കാറ്റും കൊണ്ട്
നിന്നീടും പെണ്ണാണേ….
കനവാലെ കോട്ടേം കെട്ടി
അവളെങ്ങനെ നിപ്പാണേ..
പറയാമാ പെണ്ണിൻ കാര്യം
പതിനേഴാണെന്നും പ്രായം

നേരാണേ നുമ്മടെ കൊച്ചി
ഇവ നുമ്മടെ മുത്താണേ
പറയാനുണ്ടേ നുമ്മടെ കൊച്ചി
കഥ ചൊല്ലാൻ പലതാണേ…

കൊടി പാറും കപ്പലിലേറി
വരവായേ സായിപ്പ്
ഇവളെക്കണ്ടിഷ്ടം തോന്നി
പണിയിച്ചേ ബംഗ്ളാവ്
പെണ്ണാളിൻ മാനം കാക്കാൻ
പോരാടി… രാജാവ്
പല കാലം പോരാടീട്ടും
അടിയാളായ് പെണ്ണാള്
പഴയൊരാ കാലം പോയേ
അവളേറെ ചാന്തോം വെച്ചേ

നേരാണേ നുമ്മടെ കൊച്ചി
ഇവ നുമ്മടെ മുത്താണേ
പറയാനുണ്ടേ നുമ്മടെ കൊച്ചി
കഥ ചൊല്ലാൻ പലതാണേ..

പല ഭാഷേം ദേശക്കാരും
ഒരുമിച്ചൊരിടമാണേ…
മലയാളം കൊച്ചീ ശൈലീൽ
പറയുമ്പ രസമാണേ..
പഞ്ചാബി ഹിന്ദി പിന്നെ
ഗുജറാത്തി ബംഗാളി..
ഇനിയല്ലേൽ കൊച്ചീലെല്ലാം
മൊഴിയേത് പറ ഭായീ…
ഇവിടില്ലാത്താളോളില്ല
ഈ കൊച്ചി നിങ്ങടെ കൊച്ചി

നേരാണേ നുമ്മടെ കൊച്ചി
ഇവ നുമ്മടെ മുത്താണേ …
പറയാനുണ്ടേ നുമ്മടെ കൊച്ചി
കഥ ചൊല്ലാൻ പലതാണേ..

ഗസലിന്റെ ഈണം കേക്കാം
പെണ്ണാളിൻ വീട്ടീന്ന്
മെഹബൂബിൻ പാട്ടും പൊന്തും
നെടുവീർപ്പോടുള്ളീന്നു
കായിക്കാ ബിരിയാണീടെ …
രുചിയെന്തെന്നറിയേണ്ടേ ….
കടൽമീനിൻ കറിയും വച്ച്
കൈകാട്ടി വിളിപ്പുണ്ടെ …
വരണില്ലേ കൊച്ചീ വന്നാൽ
ഇവളെങ്ങോട്ടുള്ളിൽ കേറും

നേരാണേ നുമ്മടെ കൊച്ചി
ഇവ നുമ്മടെ മുത്താണേ ..
പറയാനുണ്ടേ നുമ്മടെ കൊച്ചി
കഥ ചൊല്ലാൻ പലതാണേ…

നേരാണേ നുമ്മടെ കൊച്ചി
ഇവ നുമ്മടെ മുത്താണേ …
പറയാനുണ്ടേ നുമ്മടെ കൊച്ചി
കഥ ചൊല്ലാൻ പലതാണേ…

Song : Karineelakkaayalukondu
Movie : Honey bee 2
Year : 2017
Singers : Peethambar Menon, Thoppil Anto
Music : Deepak Dev
Lyrics : Santhosh Varma

Karineelakkaayalukondu
karamundum chutteettum
kaarmeghacheppil thottu
mashi kannil ezhutheettum
neeraazhikkaattum kondu
ninneedum pennaane
kanavaale kottem ketti
avalangane nippaane
parayaamaa pennin kaaryam
pathinezhaanennum praayam

neraane nummade kochi
iva nummade muthaane..
parayaanunde nummade kochi
kadha chollaan palathaane

kodi paarum kappalileri
varavaaye saayippu
ivalekkandishtam thonni
paniyiche bangalaavu
pennaalin maanam kaakkaan
poraadi raajaavu
pala kaalam poraadeettum
adiyaalaay pennaalu
pazhayoraa kaalam poye
avalere chanthom veche

neraane nummade kochi
iva nummade muthaane
parayaanunde nummade kochi
kadha chollaan palathaane

pala bhaashem desakkaarum
orumichoridamaane
malayalam kochee shaileel
parayumba rasamaane
punjabi, hindi pinne
gujarathi bengali
iniyallel kocheelellaam
mozhiyethu para bhaayee
ividillaathaalolilla
ee kochi ningade kochi

neraane nummade kochi
iva nummade muthaane
parayaanunde nummade kochi
kadha chollaan palathaane

ghazalinte eenam kekkaam
pennaalin veetteennu
Mehaboobin paattum ponthum
neduveerppodulleennu
kaayikkaa biriyaaneede
ruchiyenthennariyende
kadalmeenin curryum vachu
kaikaatti vilippunde
varanille kochee vannaal
ivalangottullil kerum

neraane nummade kochi
iva nummade muthaane
parayaanunde nummade kochi
kadha chollaan palathaane

neraane nummade kochi
iva nummade muthaane
parayaanunde nummade kochi
kadha chollaan palathaane

Lyrics – Ml
Lyrics – En