Karayaathe kannurangu

ഗാനം : കരയാതെ കണ്ണുറങ്ങ്
ചിത്രം : സാഗരം സാക്ഷി
വര്‍ഷം : 1994
ആലാപനം‍ : കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
സംഗീതം : ശരത്
ഗാനരചന : കൈതപ്രം

കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
മാറോടു ചേര്‍ന്നുറങ്ങ് താമരത്തേനുറങ്ങ്
കൈ വളരാന്‍ നേരം പദമായിരം വേണം
മെയ്യ് വളരാന്‍ നേരം കണ്ണായിരം വേണം
വാലിട്ടു കണ്ണെഴുതി കിളിപ്പാട്ടു കൊഞ്ചേണം

മഴവില്‍ക്കോടിയാലെ പാവടയേകിടാം
പൊന്നായ പൊന്നുകൊണ്ടു മൂടാം
മഴവില്‍ക്കോടിയാലെ പാവടയേകിടാം
പൊന്നായ പൊന്നുകൊണ്ടു മൂടിമൂടിയോമനിക്കാം
പാല്‍ക്കനവില്‍ നീരാടാം…

കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
മാറോടു ചേര്‍ന്നുറങ്ങ് താമരത്തേനുറങ്ങ്

ആകാശമേടയില്‍ നീ മാന്‍‌പേടയായുയര്‍ന്നാല്‍
തിങ്കള്‍ക്കൊതുമ്പുമായ് വരും…
ആകാശമേടയില്‍ നീ മാന്‍‌പേടയായുയര്‍ന്നാല്‍
തിങ്കള്‍ക്കൊതുമ്പുമായ് വരും.. വിദൂരമേഘമായ് ഞാന്‍
നിന്‍ നിഴലായ് … ഞാന്‍ മായും …

കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
മാറോടു ചേര്‍ന്നുറങ്ങ് താമരത്തേനുറങ്ങ്
കൈ വളരാന്‍ നേരം പദമായിരം വേണം
മെയ്യ് വളരാന്‍ നേരം കണ്ണായിരം വേണം
വാലിട്ടു കണ്ണെഴുതി കിളിപ്പാട്ടു കൊഞ്ചേണം
കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്…

Song : Karaythe kannurangu
Movie : Sagaram Sakshi
Year : 1994
Singer : K.J. Yesudas, K.S. Chithra
Music : Sharreth
Lyricist : Kaithapram

Karayaathe kannurangu aathiraa kunjurangu
maarodu chernnurangu thaamarathenurangu
kai valaraan neram padamaayiram venam
mey valaraan neram kannaayiram venam
vaalittu kannezhuthi kilippaattu konchenam

mazhavilkkodiyaale paavaadayekidaam
ponnaaya ponnukondu moodaam
mazhavilkkodiyaale paavaadayekidaam
ponnaaya ponnukondu moodimoodiyomanikkaam
paalkkinaavil neeraadaam

Karayaathe kannurangu aathiraa kunjurangu
maarodu chernnurangu thaamarathenurangu

aakaashamedayil nee maanpedayaayuyarnnaal
thinkalkkothumbumaay varum
aakaashamedayil nee maanpedayaayuyarnnaal
thinkalkkothumbumaay varum vidoorameghamaay njaan
nin nizhalaay njaan maayum

Karayaathe kannurangu aathiraa kunjurangu
maarodu chernnurangu thaamarathenurangu
kai valaraan neram padamaayiram venam
mey valaraan neram kannaayiram venam
vaalittu kannezhuthi kilippaattu konchenam
Karayaathe kannurangu aathiraa kunjurangu

Lyrics – Ml
Lyrics – En