kannunattu kathirunnittum

ഗാനം : കണ്ണുനട്ടു കാത്തിരുന്നിട്ടും
ചിത്രം : കഥാവശേഷന്‍
വര്‍ഷം : 2004
ആലാപനം : പി. ജയചന്ദ്രൻ, വിദ്യാധരൻ
സംഗീതം : എം. ജയചന്ദ്രന്‍
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി

കണ്ണുനട്ടു കാത്തിരുന്നിട്ടും
കണ്ണുനട്ടു കാത്തിരുന്നിട്ടും..

കണ്ണുനട്ടു കാത്തിരുന്നിട്ടും -എന്‍റെ
കരളിന്‍റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്
ഓ…… കട്ടെടുത്തതാരാണ്
പൊന്നുകൊണ്ടു വേലി കെട്ടീട്ടും – എന്‍റെ
കല്‍ക്കണ്ടക്കിനാവുപാടം കൊയ്തെടുത്തതാരാണ്
ഓ…… കൊയ്തെടുത്തതാരാണ്

കുമ്പിളില്‍ വിളമ്പിയ പൈമ്പാലെന്നോര്‍ത്തു ഞാന്‍
അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു
അന്നത്തെ അന്തിയില്‍ അത്താഴപ്പാത്രത്തില്‍
അമ്മതന്‍ കണ്ണീരോ തിളച്ചിരുന്നു
അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു

കണ്ണുനട്ടു കാത്തിരുന്നിട്ടും -എന്‍റെ
കരളിന്‍റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്
ഓ…… കട്ടെടുത്തതാരാണ്

കിളിച്ചുണ്ടന്‍മാവില്‍ കണ്ണെറിഞ്ഞന്നു ഞാന്‍
കനിയൊന്നു വീഴ്ത്തി ഒളിച്ചു വച്ചു
നീയതു കാണാതെ കാറ്റിന്‍റെ മറവിലൂട-
അക്കരയ്ക്കെങ്ങോ തുഴഞ്ഞു പോയി
കടവത്തു ഞാന്‍ മാത്രമായി

കണ്ണുനട്ടു കാത്തിരുന്നിട്ടും -എന്‍റെ
കരളിന്‍റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്
ഓ…… കട്ടെടുത്തതാരാണ്
പൊന്നുകൊണ്ടു വേലി കെട്ടീട്ടും – എന്‍റെ
കല്‍ക്കണ്ടക്കിനാവുപാടം കൊയ്തെടുത്തതാരാണ്
ഓ…… കൊയ്തെടുത്തതാരാണ്

Song : Kannunattu kaathirunnittum
Movie : Kadhavaseshan
Year : 2004
Singer : P. Jayachandran, Vidyadharan
Music : M. Jayachandran
Lyricist : Gireesh Puthenchery

kannunattu kaathirunnittum
kannunattu kaathirunnittum

kannunattu kaathirunnittum
ente karalinte karimbu thottam
katteduthathaaraanu…Oh…..
katteduthathaaraanu
ponnu kondu veli ketteedum –
ente kalkkandakkinaavu paadam
koytheduthathaaraanu …Oh…
koytheduthathaaraanu

kumbilil vilambiya paimpaalennorthu njaan
ambilikkinnathe kothichirunnu
annathe anthiyil athaazhappaathrathil
amma than kanneero thilachirunnu
angane njaanennum karanjirunnu

kannunattu kaathirunnittum
ente karalinte karimbu thottam
katteduthathaaraanu…Oh…..
katteduthathaaraanu

kilichundan maavil kannerinjannu njaan
kaniyonnu veezhthi olichu vachu
neeyathu kaanaathe kaattinte maravilood-
akkaraykkengo thuzhanju poyi
kadavathu njaan maathramaayi

kannunattu kaathirunnittum
ente karalinte karimbu thottam
katteduthathaaraanu…Oh…..
katteduthathaaraanu
ponnu kondu veli ketteedum –
ente kalkkandakkinaavu paadam
koytheduthathaaraanu …Oh…
koytheduthathaaraanu

Lyrics – Ml
Lyrics – En