Kannanjunnoru Naadu

ഗാനം : കണ്ണഞ്ചുന്നൊരു
ചിത്രം : ഗോദ
വര്‍ഷം : 2017
ആലാപനം : ഷാന്‍ റഹ്മാന്‍
സംഗീതം : ഷാന്‍ റഹ്മാന്‍
ഗാനരചന : മനു മഞ്ചിത്ത്

കണ്ണഞ്ചുന്നൊരു നാടുണ്ടിങ്ങ്
കണ്ണാടിക്കല്‍ പേരാണ്
അടി തട ചോടും വരുതീലാക്കിയ
വീരുതന്മാരുടെ ഊരാണ്
പോരിനിറങ്ങിയ നേരത്തെല്ലാം
വീര്യം കണ്ടത് നേരാണ്
കൊമ്പ് കുലുക്കിയ വന്‍പന്മാരില്‍
മുന്‍പേ ഉള്ളിവനാരാണ്
കാലു കുത്തിയോരേതു മണ്ണും
കൈ വണങ്ങിയതാനെന്നും
ചീറ്റിയെത്തിയ കാട്ടു പോത്തും
തോറ്റ് മാറിയതാണയ്യാ ..

മത്സരത്തിന്‍ നാളുറച്ചാല്‍
ഉത്സവത്തിന്‍ ഓളമല്ലേ
കാളകംബടി ശിങ്കിടികള്‍
മുന്നൊരുക്കം തിരു തകൃതി
സൂര്യനെത്തും മുന്‍പുണര്‍ന്നെ
മെയ്ക്കരുത്തിന്‍ മുറകളും ആയി
മല്ലനവന്‍ കയ്യുറപ്പായി
എല്ലുകളെ മാറ്റുകയായി
എണ്ണ മിന്നും നിന്നുടലില്‍
പെണ്ണുങ്ങളോ കണ്ണുഴിഞ്ഞു
അടുപ്പിനുള്ളില്‍ തീയണയാതെ
അടുക്കളകള്‍ അടര്‍ക്കളം ആയി
ആട്ടിറച്ചീം മുട്ടകളും
നാട്ടില്‍ വേറെ കിട്ടുകില്ലേ
ഗോദയതില്‍ ആര്‍ ഭരിക്കും
കാത്തിരിക്കും കാറ്റ് പോലും

Song : Kannanjunnoru
Movie : Godha
Year : 2017
Singer : Shaan Rahman
Music : Shaan Rahman
Lyricist : Manu Manjith

Kannanjunnoru Naadundingu
Kannadikkal Peranu
Adi Thada Chodum Varutheelakkiya
Viruthanmaarude Ooraanu
Porinirangiya Nerathellaam
Veeryam Kandathu Neraanu
Kombu Kulukkiya Vambanmaaril
Munpe Ullivanaaranu
Kaalu Kuthiyorethu Mannum
Kai Vanangiyathaanennum
Cheettiyethiya Kaattu Pothum
Thottu Maaraiyathaanayya

Malsarathin Naalurachaal
Ulsavathin Olamalle
Kalakambadi Shinkidikal
Munnorukkam Thriu Thakruthi
Sooryanethum Munpunarnne
Meykkaruthin Murakalumaayi
Mallanavan Kayyurappaayi
Ellukale Mattukayaayi
Enna Minnum Ninnudalil
Pennungalo Kannuzhinje
Aduppinullil Theeyanayaatha
Adukkalakal Adarkkalamaayi
Aattiracheem Muttakalum
Naattil Vere Kittukille
Godhayathil Aar Bharikkum
Kaathirikkum Kaattu Polum

Lyrics – Ml
Lyrics – En