Kai veeshi neengunna

ഗാനം : കൈവീശി നീങ്ങുന്ന
ചിത്രം : ദി ഗ്രേറ്റ് ഫാദര്‍
വര്‍ഷം : 2017
ആലാപനം : വിജയ് യേശുദാസ്
സംഗീതം : ഗോപി സുന്ദര്‍‍
ഗാനരചന : ബി.കെ. ഹരിനാരായണന്‍

കൈവീശി നീങ്ങുന്ന സ്വപ്നമേഘമേ
മറയുവതെന്തേ അകലേ
കൈവീശി നീങ്ങുന്ന കുഞ്ഞുതെന്നലേ..
തിരികെവരില്ലേ…. ഇനിനീ..
പാതിമലരേ.. നീ… ഇതളുകളുരിയേ…
പ്രാണനിതിലാകേ… ചിതലുകളുറയേ…

എവിടെയോ… ചിതറിയോ….
പൈതലേ നീ.. പൊഴിയും കനവുചിരികൾ
താതനുള്ളിൽ.. പുകയും കനലുതരികൾ
ദൂരേ.. ദൂരേ.. നോവിൻ.. ഋതുസന്ധ്യ മായവേ..
കരി പടരും.. കടലാസുപാവ പോലെ
പൊലിയരുതേ.. കരയാതെ കുഞ്ഞുവാവേ
ഇനി ഞാൻ തുണയായ് അരികേ…..
എവിടെയോ…. ചിതറിയോ…..

അമ്മ തൻ നെഞ്ചിലെ പാട്ടിനീണം
പാതിയിൽ നിന്നുപോയ് വിങ്ങലോടെ
നിന്നിളം തേങ്ങലിൽ ഓടിയെത്താൻ
പിന്നെയും.. വൈകിയെൻ താതജന്മം
കണ്ണുപൊത്തും കാലമേ നിൻ നീതിയെവിടേ
കണ്ടുനിൽക്കും ലോകമേ നിൻ സ്നേഹമെവിടേ
വിടരാൻ നീതി അടരാൻ നീതി
അരികേ.. ഞാൻ എന്നെന്നും…

എവിടെയോ.. ചിതറിയോ..
ലാവയായ് പൊള്ളിടും നിന്റെ മൗനം
പ്രാവു പോൽ കൊഞ്ചുമോ എന്റെ കാതിൽ
കണ്ണുനീർ മാരിയാൽ നിന്നെ വീണ്ടും
വെണ്ണിലാത്തുമ്പിയായ് മാറ്റിടാം ഞാൻ
നീ നിനച്ചാൽ ഓടിയെത്താമെന്നുമരികേ..
കാവലായി കൂടെ നിൽക്കാമെന്നുമഴകേ
പതറാതേ.. നീ ഇടറാതേ.. നീ
ചിരി തൂകൂ എൻ താതേ…

എവിടെയോ…. ചിതറിയോ…..
പൈതലേ.. നീ പൊഴിയും കനവുചിരികൾ
താതനുള്ളിൽ .. പുകയും കനലുതരികൾ
ദൂരേ.. ദൂരേ… നോവിൻ.. ഋതുസന്ധ്യ മായവേ
കരി പടരും… കടലാസുപാവ പോലെ
പൊലിയരുതേ… കരയാതെ കുഞ്ഞുവാവേ
ഇനി ഞാൻ തുണയായ് അരികേ…..

Song : Kai veeshi neengunna
Movie : The Great Father
Year : 2017
Singer : Vijay Yesudas
Music : Gopi Sundar
Lyricist : BK Harinarayanan

Kai veeshi neengunna swapna meghame
marayuvathenthe akale
kai veeshi neengunna kunju thennale
thirike varille… ini nee..
paathi malare… nee ithalukaluriye
praananithilaake.. chithalukaruraye…

evideyo… chithariyo…
paithale nee pozhiyum kanavu chirikal
thaathanullil pukayum kanalu tharikal
doore doore novin rithusandhya maayave
kari padarum kadalaasu paava pole
poliyaruthe karayaathe kunjuvaave
ini njaan thunayaay arike..
evideyo… chithariyo…

amma than nenchile paattineenam
paathiyil ninnu poy vingalode
ninnilam thengalil odiyethaan
pinneyum vaikiyen thaatha janmam
kannu pothum kaalame nin neethiyevide
kandu nilkkum lokame nin snehamevide
vidaraan neethi adaraan neethi
arike njaan ennennum…

evideyo.. chithariyo..
laavayaay pollidum ninte mounam
praavu pol konchumo ente kaathil
kannuneer maariyaal ninne veendum
vennilaathumpiyaay maattidaam njaan
nee ninachaal odiyethaamennumarike
kaavalaayi koode nilkkaamennumazhake
patharaathe nee idaraathe nee
chiri thookoo en thaathe…

evideyo… chithariyo…
paithale… nee.. pozhiyum kanavu chirikal
thaathanullil.. pukayum kanalu tharikal
doore.. doore.. novin.. rithusandhya maayave
kari padarum kadalaasu paava pole
poliyaruthe karayaathe kunjuvaave
ini njaan… thunayaay arike…

Lyrics – Ml
Lyrics – En