Kaayalirampilu chaanja

ഗാനം : കായലിറമ്പില് ചാഞ്ഞ
ചിത്രം : പൈപ്പിന്‍ ചുവട്ടിലെ പ്രണയം
വര്‍ഷം : 2017
ആലാപനം : ബിജിബാല്‍, അന്നെ ആമി വാഴപ്പിള്ളി
സംഗീതം : ബിജിബാല്‍
ഗാനരചന : സന്തോഷ്‌ വര്‍മ്മ

കായലിറമ്പില് ചാഞ്ഞ കൊമ്പില്
കാത്തിരിക്കണ പൊന്മാനേ
നിന്റെ ചുള്ളത്തിമീനിനെ കണ്ണെടുക്കാതെ നീ
നോക്കിയിരിക്കണതെന്താണ്..
കൊത്തിയെല്ലാമൊന്നു മീനിനെ തഞ്ചത്തിൽ
മുത്തിയെടുക്കാനിരിപ്പാണ്
മുത്തിയെടുത്തിട്ട് ചങ്കിലെ കായലില്‍ ഇട്ടു
വളർത്താൻ കൊതിയാണ്…

കുടിനീരു കിട്ടാത്ത കൊച്ചുതുരുത്തിലെ
പൈപ്പിൻചോട്ടില് നിക്കുമ്പം
ഒരിറ്റു തുള്ളിക്കാശിച്ച നെഞ്ചില്
പെയ്തൊരു തേന്മഴ നീയാണ്..

കുടിനീരു കിട്ടാത്ത കൊച്ചുതുരുത്തിലെ
പൈപ്പിൻചോട്ടില് നിക്കുമ്പം
ഒരിറ്റു തുള്ളിക്കാശിച്ച നെഞ്ചില്
പെയ്തൊരു തേന്മഴ നീയാണ്..
താറാവിൻകൂട്ടം കുണുങ്ങിയെറങ്ങുമ്പം
കാണാനെന്തൊരു ചേലാണ്
കൂട്ടത്തിൽ നിന്നു ഞാൻ കണ്ടുപിടിച്ചൊരു
വെള്ളിയരയന്നം നീയാണ്…

പുലരുമ്പോ തൊട്ടെന്റെ വീടിന്റെ വാതിക്കെ
കാത്തതു നിന്റെ മുഖമാണ്
മാനത്തു മൂവന്തി ചായമടിച്ചു
വരച്ചതു നിന്റെ പടമാണ്‌..

പുലരുമ്പോ തൊട്ടെന്റെ വീടിന്റെ വാതിക്കെ
കാത്തതു നിന്റെ മുഖമാണ്
മാനത്തു മൂവന്തി ചായമടിച്ചു
വരച്ചതു നിന്റെ പടമാണ്‌..
വെണ്ണിലാവ് കുമ്മായം പൂശണ നേരത്ത്
കായലിലമ്പിളിത്തോണീല്
അക്കരെയിക്കരെ നിന്നെയും കൊണ്ടു
തുഴഞ്ഞു നടക്കാൻ കൊതിയാണ്…

കായലിറമ്പില് ചാഞ്ഞ കൊമ്പില്
കാത്തിരിക്കണ പൊന്മാനേ
നിന്റെ ചുള്ളത്തിമീനിനെ കണ്ണെടുക്കാതെ നീ
നോക്കിയിരിക്കണതെന്താണ്..
കൊത്തിയെല്ലാമൊന്നു മീനിനെ തഞ്ചത്തിൽ
മുത്തിയെടുക്കാനിരിപ്പാണ്
മുത്തിയെടുത്തിട്ട് ചങ്കിലെ കായലില്‍ ഇട്ടു
വളർത്താൻ കൊതിയാണ്…

Song : Kaayalirampilu chaanja
Movie : Pipin Chuvattile Pranayam
Year : 2017
Singer : Bijibal, Anne Amie Vazhappilly
Music : Bijibal
Lyricist : Santhosh Varma

Kaayalirampilu chaanja kompilu
kaathirikkana ponmaane
ninte chullathi meenine kannedukkaathe nee
nokkiyirikkanathenthaanu..
kothiyellaamonnu meenine thanchathil
muthiyedukkaanirippaanu
muthiyeduthittu chankile kaayalil
ittu valarthaan kothiyaanu…

kudineeru kittaatha kochu thuruthile
paippin chottilu nikkumpam
orittu thullikkaashicha nenchilu
peythoru thenmazha neeyaanu..

kudineeru kittaatha kochu thuruthile
paippin chottilu nikkumpam
orittu thullikkaashicha nenchilu
peythoru thenmazha neeyaanu..
thaaraavinkoottam kunungiyerangumpam
kaanaanenthoru chelaanu
kootttathil ninnu njaan kandupidichoru
velliyarayannam neeyaanu…

pularumpo thottente veedinte vaathikke
kaathathu ninte mukhamaanu
maanathu moovanthi chaayamadichu
varachathu ninte padamaanu..

pularumpo thottente veedinte vaathikke
kaathathu ninte mukhamaanu
maanathu moovanthi chaayamadichu
varachathu ninte padamaanu..
vennilaavu kummaayam pooshana nerathu
kaayalilampilithoneelu
akkare ikkare ninneyum kondu
thuzhanju nadakkaan kothiyaanu…

kaayalirampilu chaanja kompilu
kaathirikkana ponmaane
ninte chullathi meenine kannedukkaathe nee
nokkiyirikkanathenthaanu..
kothiyellaamonnu meenine thanchathil
muthiyedukkaanirippaanu
muthiyeduthittu chankile kaayalil
ittu valarthaan kothiyaanu…

Lyrics – Ml
Lyrics – En