Kaathirunna Pakshi

Song : Kaathirunna Pakshi
Movie : Kammattippaadam
Year : 2016
Singer(s) : Karthik
Music : K
Lyricist(s) : Anvar Ali

കാത്തിരുന്ന പക്ഷി ഞാന്‍ കാടേ
കാറ്റിരുന്ന കൊമ്പിലൊന്നിരിക്കാന്‍
നോറ്റിരുന്ന പക്ഷി ഞാന്‍ കാടേ മരങ്ങളേ…
കാറ്റലഞ്ഞ നാടുകള്‍ താണ്ടി
ഞാനുമെത്തി നിന്നിലൊട്ടിരിക്കാന്‍
കാത്തുവച്ചിരിപ്പൂ നീ കാടേ കിനാവുകള്‍…

കാണുന്നൊരുച്ച നേരം നീ തണല്‍
കാടായി മാറും മായാവനം
നീറുന്നൊരിഷ്ടമെന്നില്‍ പൂക്കളായുദിക്കും കുടിലില്‍..
ചില്ല തേടിയെത്തി ഞാന്‍ നിന്നെ
ചാഞ്ഞുലഞ്ഞ കാറ്റിലൂയലാടാന്‍
കൂട്ടുകാരിലൊപ്പമെന്‍ കാടേ മരങ്ങളേ…

സ്വപ്നത്തിലോ സത്യത്തിലോ
നീ തീര്‍ത്തു തീരാപ്പ്ച്ചപ്പുകള്‍
ദൃശ്യങ്ങളില്‍ ഈണങ്ങളാല്‍ നെയ്തിട്ടു നീ നിന്‍ നീര്‍ച്ചോലകള്‍
നീ വിരിപ്പായ്.. ഞാനതില്‍ ശയിച്ചു
നീ നനച്ചു.. ഞാന്‍ കുതിര്‍ന്നു നീയാകും
കുളിര്‍നീരില്‍ നീരായ്.. സ്വപ്നം…

കാത്തിരുന്ന പക്ഷി ഞാന്‍ കാടേ
കാറ്റിരുന്ന കൊമ്പിലൊന്നിരിക്കാന്‍
നോറ്റിരുന്ന പക്ഷി ഞാന്‍ കാടേ മരങ്ങളേ…
ഹേ.. കാറ്റലഞ്ഞ നാടുകള്‍ താണ്ടി
ഞാനുമെത്തി നിന്നിലൊട്ടിരിക്കാന്‍
കാത്തുവച്ചിരിപ്പൂ നീ കാടേ കിനാവുകള്‍…

നീളുന്നൊരന്തി നേരം നീ നിഴല്‍
കാടായ് പകര്‍ത്തും രാനാടകം
ആളും നിലാവിലാകെ പൂവിടും തണുപ്പില്‍ തടാകം
ചേക്ക തേടിയെത്തി ഞാന്‍ നിന്നില്‍
ചാഞ്ഞൊതുങ്ങിയൊന്നുറങ്ങുവാന്‍
കൂട്ടുകാരിലൊപ്പമെന്‍ കാടേ മരങ്ങളേ…

Song : Kaathirunna Pakshi
Movie : Kammattippaadam
Year : 2016
Singer(s) : Karthik
Music : K
Lyricist(s) : Anvar Ali

Kaathirunna pakshi njaan kaade
kaattirunna kompilonnirikkaan
nottirunna pakshi njaan kaade marangale…
kaattalanja naadukal thaandi
njaanumethi ninnilottirikkaan
kaathuvachirippoo nee kaade kinaavukal…

kaanunnorucha neram nee thanal
kaadaayi maarum maayaavanam
neerunnorishtamennil pookkalaayudikkum kudilin..
chilla thediyethi njaan ninne
chaanjulanja kaattilooyalaadaan
koottukaariloppamen kaade marangale…

swapnathilo sathyathilo
nee theerthu thiieaappachchappukal
drushyangalil eenangalaal neythittu nee nin neercholakal
nee virippaay.. njaanathil shayichu
nee nanachu.. njaan kuthirnnu neeyaakum
kulirneeril neeraay.. swapnam…

kaathirunna pakshi njaan kaade
kaattirunna kompilonnirikkaan
nottirunna pakshi njaan kaade marangale…
he… kaattalanja naadukal thaandi
njaanumethi ninnilottirikkaan
kaathuvachirippoo nee kaade kinaavukal…

neelunnoranthi neram nee nizhal
kaadaay pakarthum raanaadakam
aalum nilaavilaake poovidum thanuppin thadaakam
chekka thediyethi njaan ninnil
chaanjothungiyonnuranguvaan
koottukaariloppamen kaade marangale…

Lyrics – Ml
Lyrics – En