Kaadum Kaattaarum

ഗാനം : കാടും കാട്ടാറും
ചിത്രം : ബോണ്‍സായ്
വര്‍ഷം : 2018
ആലാപനം : പി. ജയചന്ദ്രന്‍, ഹരിത ഹരീഷ്
സംഗീതം : ജയചന്ദ്രന്‍ കയ്യുംതഴ
ഗാനരചന : സുരേഷ് രാമന്തലി

ങൂഹും…ങൂഹും… .
അ അ ആ..അ അ ആ…
കാടും കാട്ടാറും കടന്നുവന്ന്
മാനത്തെ മേട്ടിലെ മണിക്കുരുന്ന്
കാടും കാട്ടാറും കടന്നുവന്ന്
മാനത്തെ മേട്ടിലെ മണിക്കുരുന്ന്
മോഹിക്കും കഥകള്‍ കേട്ടുകേട്ട്
മോഹിക്കും കഥകള്‍ കേട്ടുകേട്ട്
കനവും കണ്ടുകണ്ട്..ഉം…ഉറങ്ങിയല്ലോ..

ദൂരെ കനവിലായ് കാണാക്കടവിലായ്
പൂക്കാത്ത വെയില്‍ച്ചില്ല പൂക്കുമ്പോള്‍
ദൂരെ നിനവിലായ് കാണാക്കടവിലായ്
പൂക്കാത്ത വെയില്‍ച്ചില്ല പൂക്കുമ്പോള്‍
കൂട്ടിന്നായ് ഞാനും കൂടെപ്പോരാല്ലോ
കൂട്ടിന്നായ് ഞാ…നും കൂടെപ്പോരാല്ലോ
തൊട്ടു തൊട്ട്..ഉം..ഉം..നമ്മള്‍ പറന്നാലോ

കാടും കാട്ടാറും കടന്നുവന്ന്
മാനത്തെ മേട്ടിലെ മണിക്കുരുന്ന്

താരം മറഞ്ഞ രാവും തേങ്ങും മനസ്സുമായ്
പാടാത്ത കിളി മെല്ലെ പാടുമ്പോള്‍
താരം മറഞ്ഞ രാവും തേങ്ങും മനസ്സുമായ്
പാടാത്ത കിളി മെല്ലെ പാടുമ്പോള്‍
ചാരത്തായ് ഞാനും മൂകമായ് നിന്നു
ചാരത്തായ് ഞാനും മൂകമായ് നിന്നു
മെല്ലെ മെല്ലെ നിന്നില്‍ അലിഞ്ഞാലോ

കാടും കാട്ടാറും കടന്നുവന്ന്
മാനത്തെ മേട്ടിലെ മണിക്കുരുന്ന്
മോഹിക്കും കഥകള്‍ കേട്ടുകേട്ട്
മോഹിക്കും കഥകള്‍ കേട്ടുകേട്ട്
കനവുംകണ്ടുകണ്ട്..ഉം..ഉറങ്ങിയല്ലോ..
ഉറങ്ങിയല്ലോ..ഉറങ്ങിയല്ലോ..

Song : Kaadum Kaattarum
Movie : Bonsai
Year : 2018
Singer : P Jayachandran, Haritha Hareesh
Music : Jayachandran Kayumthazha
Lyricist : Suresh Ramanthali

Updating..

Lyrics – Ml
Lyrics – En