Junile nilamazhayil

ഗാനം : ജൂണിലെ നിലാമഴയില്‍
ചിത്രം : നമ്മള്‍ തമ്മില്‍
വര്‍ഷം : 2009
ആലാപനം : കെ.ജെ. യേശുദാസ്‍, സുജാത മോഹന്‍
സംഗീതം : എം. ജയചന്ദ്രന്‍
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി

ജൂണിലെ നിലാമഴയില്‍
നാണമായി നനഞ്ഞവളേ..
ജൂണിലെ നിലാമഴയില്‍
നാണമായി നനഞ്ഞവളേ
ഒരു ലോലമാം നറുതുള്ളിയായി
ഒരു ലോലമാം നറുതുള്ളിയായി
നിന്‍റെ നെറുകയിലുരുകുന്നതെന്‍ ഹൃദയം

ജൂണിലെ നിലാമഴയില്‍
മഴയില്‍.. മഴയില്‍.. മഴയില്‍

പാതിചാരും നിന്‍റെ കണ്ണില്‍
നീലജാലകമോ…
മാഞ്ഞുപോകും മാരിവില്ലിന്‍
മൗനഗോപുരമോ..
പ്രണയം തുളുമ്പും ഓര്‍മ്മയില്‍
വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നില്‍ക്കുമഴകേ
നീ എനിക്കു പുണരാന്‍ മാത്രം

ജൂണിലെ നിലാമഴയില്‍
നാണമായി നനഞ്ഞവളേ..

നീ മയങ്ങും മഞ്ഞുകൂടെന്‍
മൂകമാനസമോ…
നീ തലോടും നേര്‍ത്ത വിരലില്‍
സൂര്യമോതിരമോ…
ഇതളായി വിരിഞ്ഞ പൂവുകള്‍
ഹൃദയം കവര്‍ന്നു തന്നു നീ
ഒരുങ്ങി നില്‍ക്കുമുയിരേ
നീയെനിക്കു നുകരാന്‍ മാത്രം

ജൂണിലെ നിലാമഴയില്‍
മഴയില്‍.. മഴയില്‍.. മഴയില്‍

Song : Junile nilaamazhayil
Movie : Nammal Thammil
Year : 2009
Singer : KJ. Yesudas, Sujatha Mohan
Music : M. Jayachandran
Lyricist : Gireesh Puthenchery

Junile nilaamazhayil
naanamaayi nananjavale
oru lolamaam naru thulliyaayi
oru lolamaam naru thulliyaayi
ninte nerukayilurukunnathen hridayam

Junile nilaamazhayil
mazhayil…mazhayil ..mazhayil

paathi chaarum ninte kannil neelajaalakamo
maanju pokum maarivillin mounagopuramo
pranayam thulumbum ormmayil
veruthe thurannu thannu nee
nananju nilkkum azhake
nee enikku punaraan maathram

Junile nilaamazhayil
naanamaayi nananjavale

nee mayangum manju kooden mookamaanasamo
nee thalodum nertha viralil sooryamothiramo
ithalaayi virinja poovukal
hridayam kavarnnu thannu nee
orungi nilkkumuyire
neeyenikku nukaraan maathram

Junile nilaamazhayil
mazhayil…mazhayil ..mazhayil

Lyrics – Ml
Lyrics – En