Jacobinte Swargarajyam Preview

Jacobinte Swargarajyam Preview

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ജേക്കബിന്റെ സ്വർഗരാജ്യം. തട്ടത്തിൻ മറയത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി വിനീത് ഒരുക്കുന്ന ചിത്രം ദുബായിലാകും പൂര്‍ണമായും ചിത്രീകരിക്കുക. നിവിൻ പോളിയെക്കൂടാതെ രഞ്ജി പണിക്കർ, ലക്ഷ്മി രാമകൃഷ്ണന്‍, ഗൗതം വാസുദേവ് മേനോൻ, ശ്രീനാഥ് ഭാസി തുടങ്ങിയവരായിരിക്കും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങല്‍.

തിരയാണ് ഈ ചിത്രത്തിനുമുന്‍പ്‌ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം. ഇതുവരെ എഴുതിയതില്‍വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള തിരക്കഥയാണ് ഈ ചിത്രത്തിന്‍റേതെന്നും വിനീത് വ്യക്തമാക്കിയിട്ടുണ്ട്‌. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി വിനീതിന് അടുത്തറിയാവുന്ന ആളുകളുടെ കഥയാണ് സിനിമയില്‍ പ്രമേയമാകുന്നത്.

ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം. വിനീതും നിവിനും ഒന്നിച്ചപ്പോഴെല്ലാം സൂപ്പര്‍ഹിറ്റുകളാണ് പിറന്നിട്ടുള്ളത്, അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക്‌ പുതിയൊരു വമ്പന്‍ ഹിറ്റ്‌ പ്രതീക്ഷിക്കാം



Read – Ml
Cast & Crew