Ishtamanu Ishtamanu Enikku

ഗാനം : ഇഷ്ടമാണ്‌ ഇഷ്ടമാണ്‌ എനിക്ക്
ചിത്രം: കണ്ണാടി കടവത്ത്
വര്‍ഷം: 2000
ഗായികര്‍ : കെ. ജെ. യേശുദാസ്, രാധിക തിലക്
സംഗീതം: ബാലഭാസ്കര്‍
ഗാനരചന : കൈതപ്രം ദമോദരന്‍ നമ്പൂതിരി

ഇഷ്ടമാണ്‌ ഇഷ്ടമാണ്‌ എനിക്കു നിന്‍ മുഖം
പുഴയറിയല്ലെ കരയറിയല്ലേ
ഇഷ്ടമായ് ഇഷ്ടമായ് എനിക്കു നിന്‍ സ്വരം
തിരയറിയല്ലേ കാറ്ററിയല്ലേ
എത്ര ജന്മമായ് ഇങ്ങു കാത്തു നില്പ്പു ഞാന്‍
ഇനിയെങ്ങും മറയരുതേ എന്‍ തോഴീ
എത്ര ജന്മമായ് ഇങ്ങു കാത്തു നില്പ്പു ഞാന്‍
ഇനിയെങ്ങും മറയരുതേ എന്‍ തോഴീ

ഇഷ്ടമാണ്‌ ഇഷ്ടമാണ്‌ എനിക്കു നിന്‍ മുഖം
പുഴയറിയല്ലെ കരയറിയല്ലേ

കണ്ണാടി പുഴയില്‍ ഞാന്‍ കണ്ടു
കണ്ണോടു കണ്ണിടയും പൊന്നിഷ്ടം
പൂഞ്ചോല കുളിരലകള്‍ ചൊല്ലീ
കളി ചിരി ചില്ലിളകും നിന്നിഷ്ടം
കണിവാല്‍ കുരുവീ ഇല്ലിളം ചില്ലയിലാടി-
വരും നിന്നെ കാണാനിഷ്ടം
തുമ്പിപ്പെണ്ണേ ഇക്കര കാവിലെ ഇത്തിരി-
തുമ്പമേല്‍ ഇഷ്ടം കൂടാന്‍ വാ
സ്നേഹമാണു നീ മോഹമാണു നീ
മുത്തു പോലെ കയ്യില്‍ വന്നൊരിഷ്ടമാണു നീ

ഇഷ്ടമാണ്‌ ഇഷ്ടമാണ്‌ എനിക്കു നിന്‍ മുഖം
പുഴയറിയല്ലെ കരയറിയല്ലേ

പൂമെയ് പുണരുവാനിഷ്ടം
പരിഭവ പനിനീര്‍ കുളിരെന്തിഷ്ടം
തിരുമൊഴി ചിന്തിലെന്തൊരിഷ്ടം
പുതുമഴ കിക്കിളിയോ നല്ലിഷ്ടം
തിരുവാതിരയില്‍ പൊന്മണിക്കൈവള-
താളമിടുന്നതു കേള്‍ക്കാനിഷ്ടം
അറിയാ കനവില്‍ കോലക്കുഴല്‍വിളിചെത്തുന്ന-
കാറ്റിനോടിഷ്ടം കൂടാം ഞാന്‍
ഒന്നു മിണ്ടുമോ ഒന്നു പാടുമോ
വിണ്ണില്‍ നിന്നും മണ്ണില്‍ വന്നൊരിഷ്ട ഗോപികേ

ഇഷ്ടമാണ്‌ ഇഷ്ടമാണ്‌ എനിക്കു നിന്‍ മുഖമ്
ഹ് ഹ്മ്‌… കരയറിയല്ലേ
എത്ര ജന്മമായ് ഇങ്ങു കാത്തു നില്പ്പു ഞാന്‍
ഇനിയെങ്ങും മറയരുതേ എന്‍ തോഴീ
ഇഷ്ടമാണ്‌ ഇഷ്ടമാണ്‌ എനിക്കു നിന്‍ മുഖം
പുഴയറിയല്ലെ കരയറിയല്ലേ

Song : Ishtamanu Ishtamanu Enikku
Movie : Kannadi Kadavathu
Year : 2000
Singer’s : K. J. Yesudas, Radhika Thilak
Music : Balabhaskar
Lyricist : Kaithapram Damodaran Namboothiri

Ishtamanu ishtamanu enikku nin mukham
Puzhayariyalle karayariyalle
Ishtamaay ishtmaay enikku nin swaram
Thirayariyalle kaattariyalle
Ethra janmamaay ingu kaathu nilppu njaan
Iniyengum marayaruthe en thozhee
Ethra janmamaay ingu kaathu nilppu njaan
Iniyengum marayaruthe en thozhee

Ishtamanu ishtamanu enikku nin mukham
Puzhayariyalle karayariyalle

Kannaadi puzhayil njaan kandu
Kannodu kannidayum ponnishtam
Poonchola kuliralakal cholli
Kali chiri chillilakum ninnishtam
Kannival Kuruvee illilam chillayilaadi-
Varum ninne kaananishtam
Thumpippenne ikkara kaavile ithiri-
Thumpamel ishtam koodan vaa
Snehamaanu nee mohamaanu nee
Muthu pole kayyil vannorishtamaanu nee

Ishtamanu ishtamanu enikku nin mukham
Puzhayarialle karayariyalle

Poo mey punaruvaanishtam
Paribhava panineer kulirenthishtam
Thirumozhi chinthilenthorishtam
Puthumazha kikkiliyo nallishtam
Thiruvaathirayil ponmanikkaivala-
Thaalamidunnathu kelkkaanishtam
Ariyaa kanavil kolakkuzhalvilichethunna-
Kaattinodishtam koodaam njaan
Onnu mindumo onnu paadumo
Vinnil ninnum mannil vannorishta gopike

Ishtamanu ishtamanu enikku nin mukham
hmmmm karayariyalle
Ethra janmamaay ingu kaathu nilppu njaan
Iniyengum marayaruthe en thozhee
Ishtamanu ishtamanu enikku nin mukham
Puzhayariyalle karayariyalle

Lyrics – Ml
Lyrics – En