Ilaveyil

Poem : Aaro Oraal
Lyricist(s) : Rajeev Aalunkal
ഇളവെയില്‍ പൂക്കളിമിട്ടൊരു മുറ്റത്ത്
ഇതുവരെ കേള്‍ക്കാത്ത പദനിസ്വനം
ഇതളിട്ട ഹേമന്തമറിയാതെ വന്നെന്റെ
ഇടനെഞ്ചിലേക്കെത്തി ലോല താളം

ഇളവെയില്‍ പൂക്കളിമിട്ടൊരു മുറ്റത്ത്
ഇതുവരെ കേള്‍ക്കാത്ത പദനിസ്വനം
ഇതളിട്ട ഹേമന്തമറിയാതെ വന്നെന്റെ
ഇടനെഞ്ചിലേക്കെത്തി ലോല താളം

ആരോ ഒരാള്‍ വന്നു നില്‍ക്കയാണപ്പുറം
ഏതോ വിശേഷം പറഞ്ഞു പോകാന്‍
ചേതോവികാരങ്ങള്‍ എന്തുമാകട്ടെ ഞാന്‍
കാതോര്‍ത്തിരിയ്ക്കണം എന്നുകാമ്യം

തിരശ്ശീല നീക്കവേ നിര്‍വികാരാധീനന്‍
യേതോ ഒരാഞ്ജാത താന്ത രൂപന്‍
പൊയ്മുഖ പുറ്റുകള്‍ താണ്ടിയിന്നിവിടേയ്ക്ക്
വൈകിവന്നെത്തിയയേതു നിസ്വന്‍

ജഡയില്‍ വിരല്‍കോതി മടിയാല്‍ മനംവാടി
ജഡമെന്നപോലെ ദൈന്യരൂപം
ഇവനെന്റെ പ്രായമെന്നറിയാതെ ഓര്‍ത്തുപോയി
ഇവനെന്നതേരൂപ മേറെ സാമ്യം

പേരു ചോദിച്ചില്ല വേരു ചോദിച്ചില്ല
പൊരുളറിഞ്ഞിവനെ ഞാന്‍ നോക്കി നില്‍പ്പൂ
പാവം വിചാരങ്ങളൊട്ടുമില്ലാത്തൊരു
പഥികന്‍ പുറം കാഴ്ച കാണാത്തവന്‍

ഇടറുന്നമിഴികളലാം കണ്ണാടിയില്‍ നോക്കി
വെറുതെ ഞാന്‍ വായിച്ചു ഈ നൊമ്പരം
ഇവനാണു ഭാരത പൌരന്‍
ഉപകാരമറിയാത്ത സഹതാ‍പ പാപം ജന്മം

സ്നേഹമറിയാത്തവന്‍ മോഹമുണരാത്തവന്‍
സന്ധിയിലാശോകമേറ്റിടുന്നോന്‍
മകുടിയൂതുന്ന കിരാത വൈതളികര്‍
മനസ്സിന്റെ സന്ധി തളര്‍ത്തിവിട്ടോന്‍

അസ്ഥി കണ്ഠങ്ങളാല്‍ ഗോപുരം തീര്‍ത്തവന്‍
അസ്വസ്ഥ ചിന്ത ചുമന്നിരുന്നോന്‍
കുടല്‍മാല തോരണം തൂക്കുന്ന തെരുവിന്റെ
കുടില തന്ത്രങ്ങള്‍ക്കിരയാവന്‍

തടലുപോലുള്ളൊരി കാലം കടക്കുവാന്‍
കലിബാധ നൌകയില്‍ കയറി വന്നോന്‍
വാക്കുകള്‍ വാതില്‍ തുറക്കാത്ത ലോകത്ത്
വാളെടുത്തങ്കം ജയിച്ച വീരന്‍

ഒടുവിലായിത്തിരി കാശിനായ് ആദര്‍ശമൊരു
ബലിപീഠത്തിലിട്ടു പോന്നോന്‍
ആറ്റികുറുക്കിയ ആത്മസത്യങ്ങളെ
ഏറ്റെടുക്കാതെ അലഞ്ഞു വന്നോന്‍

വാതില്‍ക്കില്‍ വന്നിതാ നില്‍പ്പൂ നിസംഗനായ്
ഓര്‍മ്മകളില്ലാത്ത മൂകനായ്
രക്തം നനഞ്ഞൊരു ഭൂതകാലത്തിന്റെ
ചിത്രങ്ങളില്ലാത്ത നെഞ്ചുമായ്

എന്തുവേണം യെന്ന് ചോദിച്ചതില്ല ഞാന്‍
ഒന്നുമോരാതയാള്‍ പോകയാലെ
സ്വതമനാഥമായ് തീര്‍ന്നവനെന്തിന്
ഇത്തിരി സ്നേഹത്തിന്‍ ദാഹതീര്‍ത്ഥം
സ്വതമനാഥമായ് തീര്‍ന്നവനെന്തിന്
ഇത്തിരി സ്നേഹത്തിന്‍ ദാഹതീര്‍ത്ഥം

Lyrics – Ml