Ila kozhiyum shishirathil

Song : Ila kozhiyum shishirathil
Movie : Varshangal Poyathariyathe
Year : 1987
Singer(s) : KJ Yesudas
Music : Mohan Sithara
Lyricist(s) : Kottaykkal kunjumoitheenkutti

ഉം…ഉം…….
ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ
മറഞ്ഞുപോയീ ആ മന്ദഹാ‍സം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം (ഇലകൊഴിയും….)

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ
എരിഞ്ഞു പോയീ രാപ്പാടിപ്പെണ്ണിന്‍ കനവുകളും
ആ കാട്ടുതീയില്‍ (ഇലകൊഴിയും….)

പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോതി
വര്‍ഷങ്ങള്‍പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യരാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇലകൊഴിയും….)

Song : Ilakozhiyum shishirathil
Movie : Varshangal Poyathariyathe
Year : 1987
Singer(s) : KJ Yesudas
Music : Mohan Sithara
Lyricist(s) : Kottaykkal kunjumoitheenkutti

Ila kozhiyum shishirathil cherukilikal
Varavayi
Manamurukum vedhanayil ankilya kadha padi
Maranju poyi aa manda hasam ormmakal mathram
Ormmakal mathram

Oru kochu swapnavumayi oru nullu mohavumayi
Inakili ee nenjil parannu vannu
Pookalam varavayi mohangal viriyarayi
Avalathinayi aa kootil thapassirunnu
Erinju poyi rapadi pennin kanavukalum
Aa kattu theeyil (ila kozhiyum)

Premathin madhurimayum
Virahathin kanneerum rapadi ravukalil thengiyole
Varshangal poyalum ina vere vannalum
Aa shishiram mayumo ormakalil
Marakuvanakumo aa divya ragam
Adhyanuragam janmangalil (ila kozhiyum)

Lyrics – Ml
Lyrics – En