Gemini Malayalam Movie Preview

Gemini Malayalam Movie Preview

റിച്ചീസ് സിനിമയുടെ ബാനറില്‍ റൂപേഷ് ലാല്‍ നിര്‍മിച്ച് പി കെ ബാബുരാജ് സംവിധാനം ചെയ്യുന്ന ‘ജെമിനി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ടും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. പന്ത്രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടെ സ്വഭാവ വിശേഷങ്ങളുടെ ഹ്രുദയസ്പര്‍ശിയായ ചലച്ചിത്രാവിഷ്ക്കരണമാണ്‌ ഈ ചിത്രം. ദൃശ്യം സിനിമയിലൂടെ ഏറെ ശ്രദ്ധേയയായ ബേബി എസ്തേറാണ്‌ ജെമിനിയെ അവതരിപ്പിക്കുന്നത്.

തനുശ്രീ ഘോഷ്, രണ്‍ജി പണിക്കര്‍, സിജോയ് വര്‍ഗ്ഗീസ്‌, കിഷോര്‍ സത്യ, സുനില്‍ സുഖദ, ശശി കലിംഗ, ബാലന്‍ പാറയ്ക്കല്‍, രമേഷ് കാപ്പാട്, അശോക്‌ കുമാര്‍, സി വി ദേവ്, ദേവനന്ദ, സേതുലക്ഷ്മി, റോസിന്‍, സ്നേഹ ശ്രീകുമാര്‍ എന്നിവരും പ്രധാനവെഷങ്ങളിലെത്തുന്നു. ബിനു പുരുഷോത്തമന്റേതാണു തിരക്കഥ. ഗാനങ്ങള്‍: ഹരി നാരായണന്‍, അനു. സംഗീതം: ഷാന്‍ റഹിമാന്‍. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്നു.



Read – Ml
Cast & Crew