Ezhu Swarangalum

ഗാനം : ഏഴു സ്വരങ്ങളും
ചിത്രം : ചിരിയോ ചിരി
വര്‍ഷം : 1982
ആലാപനം : കെ.ജെ. യേശുദാസ്
സംഗീതം : രവീന്ദ്രന്‍
ഗാനരചന : ബിച്ചു തിരുമല

ആ….ആ…ആ….
ആ…ആ….ആ…
ഏഴു സ്വരങ്ങളും..
തഴുകി വരുന്നൊരു ഗാനം..
ഗാനം… ദേവഗാനം..
അഭിലാഷ ഗാനം…..
മാനസ്സവീണയില്‍
കരപരിലാളന ജാലം…
ജാലം.. ഇന്ദ്രജാലം…
അതിലോല ലോലം…
ഏഴു സ്വരങ്ങളും-
തഴുകിവരുന്നൊരു ഗാനം…

ആരോ പാടും ലളിതമധുരമയ-
ഗാനം പോലും കരളിലമൃതമഴ
ആരോ പാടും ലളിതമധുരമയ-
ഗാനം പോലും കരളിലമൃതമഴ
ചൊരിയുമളവിലിള-
മിഴികളിളകിയതില്‍
മൃദുല തരളപദ-
ചലനനടനമുതിരൂ…ദേവീ…
പൂങ്കാറ്റില്‍ ചാഞ്ചാടും
തൂമഞ്ഞിന്‍ വെണ്‍‌തൂവല്‍-
കൊടിപോലഴകേ..
ഏഴു സ്വരങ്ങളും-
തഴുകിവരുന്നൊരു ഗാനം…

ഏതോ താളം മനസ്സിനണിയറയില്‍
ഏതോ മേളം ഹൃദയധമനികളില്‍
ഏതോ താളം മനസ്സിനണിയറയില്‍
ഏതോ മേളം ഹൃദയധമനികളില്‍
അവയിലുണരുമൊരു
പുതിയ പുളക മദ-
ലഹരി ഒഴുകിവരു-
മരിയ സുഖനിമിഷമേ…പോരൂ..
ആരോടും മിണ്ടാതീ
ആരോമല്‍ തീരത്തില്‍ അനുഭൂതികളില്‍ –

ഏഴു സ്വരങ്ങളും..
തഴുകി വരുന്നൊരു ഗാനം..
ഗാനം… ദേവഗാനം..
അഭിലാഷ ഗാനം…..
മാനസ്സവീണയില്‍
കരപരിലാളന ജാലം…
ജാലം.. ഇന്ദ്രജാലം…
അതിലോല ലോലം…
ഏഴു സ്വരങ്ങളും-
തഴുകിവരുന്നൊരു ഗാനം…

Song : Ezhu suswarangalal
Movie : Chiriyo Chiri
Year : 1992
Singer : KJ Yesudas
Music : Raveendran
Lyricist : Bichu Thirumala

Aa…aa…aa….
Aa…aa…aa….
Ezhu swarangalum
thazhuki varunnoru gaanam
gaanam.. deva gaanam…
abhilaasha gaanam..
maanasa veenayil
karaparilaalana jaalam
jaalam.. indrajaalam
athilola lolam…
Ezhu swarangalum
thazhuki varunnoru gaanam

Aaro paadum lalitha madhuramaya
gaanam polum karalil amruthamazha
Aaro paadum lalitha madhuramaya
gaanam polum karalil amruthamazha
choriyumalavilila-
mizhikalilakiyathil
mrudula tharalapada-
chalana natanamuthiroo.. Devi..
poonkaattil chaanjaadum
thoomanjnjil venthoval
kotipol azhake…
Ezhu swarangalum
thazhuki varunnoru gaanam

Etho thaalam manassin aniyarayil
etho melam hrudaya dhamanikalil
etho thaalam manassin aniyarayil
etho melam hrudaya dhamanikalil
avayil unarumoru-
puthiya pulaka
mada lahari ozhukivaru-
mariya sukha nimishame.. poroo…
aarodum mindaathe
aaromal theeraththin anubhoothikalthan

Ezhu swarangalum
thazhuki varunnoru gaanam
gaanam.. deva gaanam…
abhilaasha gaanam..
maanasa veenayil
karaparilaalana jaalam
jaalam.. indrajaalam
athilola lolam…
Ezhu swarangalum
thazhuki varunnoru gaanam

Lyrics – Ml
Lyrics – En