Eriyunna Karalinte

ഗാനം : എരിയുന്ന കരളിന്റെ
ചിത്രം : പഞ്ചാബിഹൌസ്
വര്‍ഷം : 1998
ഗായകര്‍ : എം.ജി. ശ്രീകുമാര്‍
സംഗീതം : സുരേഷ് പീറ്റേര്‍ഷ്സ്
ഗാനരചന : എസ്. രമേശന്‍ നായര്‍‍

എരിയുന്ന കരളിന്റെ
കനലുകള്‍ തിരയുന്ന സുഖം സുഖം എവിടേ
പൊലിയുന്നു ദീപങ്ങള്‍
ഇരുളുന്നു തീരങ്ങള്‍ പൊന്‍പ്രഭാതമെവിടേ
പിടയുന്ന മാനിന്റെ
നൊമ്പരം കാണുമ്പോളലിയുന്ന മിഴിയെവിടേ…
തണല്‍ മരം തേടുന്ന
കിളിയുടെ സങ്കടം അറിയുന്ന കൂടെവിടേ..

ഓര്‍മ്മകള്‍ കളകളം പാടുന്ന
പുഴയുടെ തീരത്തെ കുടിലില്‍ വരാം
മാരിവില്ലഴകിനെ മടിയിലിട്ടുറക്കുന്ന
മാനത്തിന്‍ മനസ്സു തരാം
സ്പന്ദനമറിയും സിരകളിലുതിരും
ചന്ദനപുഷ്പങ്ങള്‍
നിദ്രയിലലിയും മിഴികളിലുണരും
നിര്‍മ്മലസ്വപ്നങ്ങള്‍….
നീയെന്‍ ദാഹം..ദാഹം..ജീവന്‍ തേടും മോഹം…
ആ…നീയെന്‍ സ്നേഹം സ്നേഹം..
ആരോ പാടും ഗീതം
ങ്ഹും ……ആഹാ .ഹ.ഹാ

ഇണയുടെ ഗദ്ഗദം ഇടറുന്ന കുയിലിനു
കുഴല്‍ വിളി നീ തരുമോ
കടലുകലേഴും ചിമിഴിലൊതുക്കും
കവിതയില്‍ നീ വരുമോ
ഒരു വരി പാടാന്‍ ഒരു കഥ മൂളാന്‍
ഓര്‍മ്മയില്‍ നീ മാത്രം
കുടമണിനാദമുതിര്‍ന്നൊരു വഴിയും-
തണലും നീ മാത്രം..
ദേവീ..നീയെന്‍ മോഹം തീരാദാഹം ദാഹം…
ആഹാ…ഹാ….ദേവീ നീയെന്‍ സ്നേഹം..
തീരാമോഹം മോഹം ഹം..
ങ്ഹും…ആഹാ.. ഹ.. ഹ..ഹാ….

ദേവീ..നീയെന്‍ മോഹം തീരാദാഹം ദാഹം…
ങ്ഹും..ആഹാ…ഹാ…
നീയെന്‍ സ്നേഹം.. സ്നേഹം.. ആരോ പാടും ഗീതം
ങ്ഹും.ദേവീ നീയെന്‍ സ്നേഹം തീരാമോഹം മോഹം
ആഹാ…ഹാ.. നീയെന്‍ ദാഹം ദാഹം ജീവന്‍ തേടും മോഹം
ങ്ഹും ..ങ്ഹും .ആഹാ..ആ… ആ… ആ … ആ..
ആ… ആ… ആ … ആ..

Song : Eriyunna Karalinte
Movie : Punjabi House
Year : 1998
Singer(s) : MG.Sreekumar
Music : Suresh Peters
Lyricist(s) : S Ramesan Nair

Eriyunna karalinte
kanalukal thirayunna sugham sugham evide
poliyunnu deepangal
irulunnu theerangal pon prabhaathamevide
pidayunna maaninte
nombaram kanumpol aliyunna mizhiyevide
thanal maram thedunna
kiliyude sankadam ariyunna koodevide

ormmakal kalakalam paadunna
puzhayude theerathe kudilil varaam
maarivil azhakine madiyil itturakkunna
maanathin manasu tharaam
spandhanam ariyum sirakalill
uthirum chandhana pushpangal
nidrayil aliyum mizhikalil unarum
nirmmala swapnagal

neeyenn dhaham dhaham jeevan thedum moham
aaaa…aaaa…
neeyen sneham sneham aro paadum geetham
hm hm hm.. aaa…aaa…

inayude gadgadham idarunna kuyilinu
kuzhal vili nee tharumo
kadalukal ezhum chimizhilothukkum
kavithayil nee varumo
oruvari paadan oru kadha moolan
ormmayil nee maathram
kudamani naadam uthirunnuoru vazhiyum-
thanalum nee mathram

devi neeyenn moham theera dhaham dhaham
aahaa haaaa….devi nee yenn sneham..sneham.
theera moham moham hm …
hm hm hm.. aaa…aaa…

devi neeyenn moham theera dhaham dhaham
aahaa haaaa….
nee yenn sneham..sneham…aaro paadum geetham
devi neeyen sneham theera moham moham
aaha haaaa…..
neeyenn dhaham dhaham jeevan thedum moham
hm aaaaa ah ha ha ha aaa…aaa…aaa…aaa…
aaa…aaa…aaa…aaa…aaa…aaa…

Lyrics – Ml
Lyrics – En