Ellolam Thari Ponnenthina

ഗാനം : എള്ളോളം തരി പൊന്നെന്തിനാ
ചിത്രം : പട്ടത്തി
വര്‍ഷം :
ആലാപനം : അനീഷ് എടകുളം
സംഗീതം : ഷൈജു അവരന്‍
ഗാനരചന : കണ്ണന്‍ മങ്കലത്ത്

എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ…
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ…
വണ്ട് പോലെ പറക്കാടീ…

കല്ലുമാല കാതിൽ കമ്മലതില്ലേലും ആരാരും
കണ്ണുവെച്ചു പോകും കന്നി കതിരാണേ…
കള്ളിമുള്ളു പോലെ മുള്ളുകളല്ലേലും മാളോരേ
കള്ളിയവളുടെ നുള്ളൊരു മുള്ളാണേ…

എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ…
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ…
വണ്ട് പോലെ പറക്കാടീ…

വെള്ളാരം കല്ലില് മുത്തമിടും
തെളിനീരാഴത്തിലെ മീനെത്തൊടാം
ആറ്റിന്കരയിലെ ആറ്റക്കിളിത്തൂവല് തൊപ്പി നിനക്കാടീ…
ഉപ്പു ചതച്ചിട്ട മാങ്ങ ചുണച്ച്
ചുണ്ടു രണ്ടും ചുവന്നോളേ…
അനുരാഗം കടഞ്ഞോളേ…

വെള്ളിപ്പാദസരം കാലിലതില്ലേലും
കിന്നാരം ചൊല്ലും മിഴികളില്‍ വെള്ളിവെളിച്ചാണേ…
മുല്ല കേറിപ്പൂത്ത വള്ളിപ്പടര്‍പ്പാണോ കാര്‍ക്കൂന്തല്‍
എണ്ണ മിനുക്കിയ ഞാവല്‍ കറുപ്പാണേ…

എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ…
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ…
വണ്ട് പോലെ പറക്കാടീ…

കുന്നോരം വന്ന പൊന്നമ്പിളി
അവള്‍ കണ്ണോരം കണ്ട കണ്ണാന്തളി
മിണ്ടിക്കഴിഞ്ഞാല്‍ നെഞ്ചില്‍ മുറുകണ്‌ ചെണ്ടമേളത്താളം…
പൂര കൊടിപോലെ മോഹം കയറി
പാറി പാറി കളിക്കാടീ…
പാതിചോറു നിനക്കാടീ…

ചൂളം വിളിച്ചിണ തേടിയ തൈക്കാറ്റും ആവോളം
വേനല്‍ മഴയേറ്റ തേനിന്‍ കനിയേ നീ…
കൊട്ടും കുരവയും ആളകളില്ലേലും പെണ്ണാളേ
കെട്ടിയിടാനൊരു താലിച്ചരടായേ…

എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ…
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ…
വണ്ട് പോലെ പറക്കാടീ…
പണ്ടുപണ്ടേ കറക്കാടീ…
വണ്ട് പോലെ പറക്കാടീ…

Song : Ellolam Thari Ponnendhina
Movie : Pattathi
Year :
Singer : Aneesh Edakulam
Music : Shyju Avaran
Lyricist : Kannan Mangalath

Lyrics – Ml
Lyrics – En