Ekayay Neyinnente

ഗാനം : ഏകയായ് നീയിന്നെന്റെ
ചിത്രം : കാറ്റ്
വര്‍ഷം : 2017
ആലാപനം‍ : പി. ഉണ്ണികൃഷ്ണന്‍
സംഗീതം : ദീപക് ദേവ്
ഗാനരചന : റഫീഖ് അഹമ്മെദ്

ഏകയായ് നീയിന്നെന്റെ മൺപാതയിൽ 
മൂവന്തിയിൽ നീങ്ങീടവേ 
പൊൻവെയിൽ നാളം ചൂടി 
ആളുന്നൊരീ പുൽനാമ്പു പോൽ 
മാറുന്നു ഞാൻ ..
ലോകവും മാറു..ന്നിതാ 

കടലിലെ വെൺ തിരകളിൽ 
ചിരിമലരു ചിന്നിയോ -തരിമണലിൽ 
നിഴലുകൾ ഇടകലരുമീ 
ചെറു തണലിനായ് നീ -ഇനിയണയൂ 
പെരുന്നാളിന് പിറ പോലെ 
ഇരുളിൽ വിരിയു നീ വാനിൽ 
മാന്മിഴി മായാതെ നീയെങ്ങോ 
പനിനീർ മലരാണെന്നുള്ളിൽ 
ഒരായിരം കിനാവുമായ് 

ഏകയായ് നീയി..ന്നെന്റെ മൺപാതയിൽ 
മൂവന്തിയിൽ നീങ്ങീടവേ 
ലോകവും മാറു..ന്നിതാ 

സുറുമ പോൽ ആ മിഴികളിൽ 
ഒരു കനവുമായ് ഞാൻ കലരുകയോ 
കവിളിലെ നുണക്കുഴികളിൽ 
ചെറുവിരലിനാലൊരു കഥയെഴുതാൻ 
അറിയാതെ വന്നു നീ 
മുറുകെ പുണരൂ പൂങ്കാറ്റായ് 
തേൻ മൊഴി കേൾക്കുമ്പോൾ നീയെങ്ങോ 
ഇശലിൻ വരവാണെന്നുള്ളിൽ 
ചാരെയായ് ജീവനേ 

ഏകയായ് നീയിന്നെന്റെ മൺപാതയിൽ 
മൂവന്തിയിൽ നീങ്ങീടവേ 
പൊൻവെയിൽ നാളം ചൂടി 
ആളുന്നൊരീ പുൽനാമ്പു പോൽ 
മാറുന്നു ഞാൻ …
ലോകവും മാറുന്നിതാ…

Song : Ekayaay neeyinnente
Movie : Kattu
Year : 2017
Singer(s) : P Unnikrishnan
Music : Deepak Dev
Lyricist : Rafeeq Ahamed

ekayaay neeyinnente manpaathayil
moovanthiyil neengeedave
ponveyil naalam choodi
aalunnoree pulnaambupol
maarunnu njaan
lokavum maarunnithaa

kadalile ven thirakalil
chirimalaru chinniyo
tharimanalil
nizhalukal idakalarumee
cheru thanalinaay nee
iniyanayoo
perunaalin pira pole
irulil viriyu nee vaanil
maanmizhi maayaathe neeyengo
panineer malaraanennullil
oraayiram kinaavumaay

ekayaay neeyinnente manpaathayil
moovanthiyil neengeedave
lokavum maarunnithaa

surumapol aa mizhikalil
oru kanavumaay njaan kalarukayo
kavilile nunakkuzhikalil
cheru viralinaaloru kadhayezhuthaan
ariyaathe vannu nee
muruke punaroo poonkaattaay
then mozhi kelkkumbol neeyengo
ishalin varavaanennullil
chaareyaay jeevane

ekayaay neeyinnente manpaathayil
moovanthiyil neengeedave
ponveyil naalam choodi
aalunnoree pulnaambupol
maarunnu njaan
lokavum maarunnithaa

Lyrics – Ml
Lyrics – En