Ee raajaveedhiyil innu

ഗാനം : ഈ രാജവീഥിയില്‍
ചിത്രം : കര്‍മ്മ
വര്‍ഷം : 1995
ആലാപനം : പി. ജയചന്ദ്രന്‍, ബിജു നാരായണന്‍, സിന്ധു ദേവി
സംഗീതം : എസ്.പി. വെങ്കിടേഷ്
ഗാനരചന : എസ്. രമേശന്‍ നായര്‍

ഈ രാജവീഥിയില്‍ ഇന്നു നമ്മുടെ
തേരിറങ്ങും നാളായല്ലോ
മണ്ണും വിണ്ണും നമ്മുടെയാണല്ലോ….
മരവും കിളിയും നമ്മുടെയാണല്ലോ….
ഈ സ്നേഹഗീതികള്‍ ഇന്നു നമ്മുടെ
നാവുണർത്തും നാളായല്ലോ
പുഴയും കടലും നമ്മുടെയാണല്ലോ….
പൂവും കായും നമ്മുടെയാണല്ലോ….
ഹേയ്…ദുഃഖങ്ങള്‍ കൊയ്തുമാറ്റി
സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി
തക്കത്തില്‍ കൈ കോര്‍ത്തു പാടാം…പാടാം…..
രാജവീഥിയില്‍ ഇന്നു നമ്മുടെ
തേരിറങ്ങും നാളായല്ലോ
മണ്ണും വിണ്ണും നമ്മുടെയാണല്ലോ….
മരവും കിളിയും നമ്മുടെയാണല്ലോ….

വിട പറഞ്ഞുവോ….
ഈ തെരുവു നൊമ്പരം
ഉദയബിംബമോ …അരികിലിന്നു നീ…
ഹോയ് …വിട പറഞ്ഞുവോ….
ഈ തെരുവു നൊമ്പരം
ഉദയബിംബമോ …അരികിലിന്നു നീ..
കലിയുഗവറുതികള്‍ പോയ്‌……
ഒരു പുതുയുഗ നിറവുകള്‍ വാ…
കെടുതികളെവിടെ…..പുലരൊളി ഇവിടെ…
തണല്‍മരമായ്‌ നീ കുളിരേകുന്നു…
മണ്ണും വിണ്ണും നമ്മുടെയാണല്ലോ….
മരവും കിളിയും നമ്മുടെയാണല്ലോ….
രാജവീഥിയില്‍ ഇന്നു നമ്മുടെ
തേരിറങ്ങും നാളായല്ലോ
മണ്ണും വിണ്ണും നമ്മുടെയാണല്ലോ….
മരവും കിളിയും നമ്മുടെയാണല്ലോ….

ഓ …ഓ…ഓ….
പുതുവസന്തമോ…നിന്‍ പടി തുറന്നുവോ……..
അഴകു വന്നുവോ…തുയിലുണർത്തിയോ….
ഹേയ്…പുതുവസന്തമോ..
നിന്‍ പടി തുറന്നുവോ……..
അഴകു വന്നുവോ…തുയിലുണർത്തിയോ….
മിഴിനീരരുവികള്‍ പോയ്‌…
പൂമ്പനിനീര്‍ അരുവികള്‍ വാ…
മതിലുകളെവിടെ …..മനസ്സുകളിവിടെ ….
മധുമഴ നിറമഴ പൊഴിയുകയായ്‌….
പുഴയും കടലും നമ്മുടെയാണല്ലോ….
പൂവും കായും നമ്മുടെയാണല്ലോ….

ഈ രാജവീഥിയില്‍ ഇന്നു നമ്മുടെ
തേരിറങ്ങും നാളായല്ലോ
മണ്ണും വിണ്ണും നമ്മുടെയാണല്ലോ….
മരവും കിളിയും നമ്മുടെയാണല്ലോ….
ഈ സ്നേഹഗീതികള്‍ ഇന്നു നമ്മുടെ
നാവുണർത്തും നാളായല്ലോ
പുഴയും കടലും നമ്മുടെയാണല്ലോ….
പൂവും കായും നമ്മുടെയാണല്ലോ….
ഹേയ്…ദുഃഖങ്ങള്‍ കൊയ്തുമാറ്റി
സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി
തക്കത്തില്‍ കൈ കോര്‍ത്തു പാടാം…പാടാം…..
രാജവീഥിയില്‍ ഇന്നു നമ്മുടെ
തേരിറങ്ങും നാളായല്ലോ
മണ്ണും വിണ്ണും നമ്മുടെയാണല്ലോ….
മരവും കിളിയും നമ്മുടെയാണല്ലോ…

Song : Ee raajaveedhiyil innu
Movie : Karma
Year : 1995
Singer : P Jayachandran, Biju Narayanan, Sindhu Devi
Music : SP Venkidesh
Lyricist : S Ramesan Nair

Ee raajaveedhiyil innu nammude
therirangum naalaayallo
mannum vinnum nammudeyaanallo….
maravum kiliyum nammudeyaanallo….
ee sneha geethikal innu nammude
naavunarthum naalaayallo
puzhayum kadalum nammudeyaanallo….
poovum kaayum nammudeyaanallo….
hey…dukhangal koythu maatti
swapnangal neythu kootti
thakkathil kai korthu paadaam…paadaam…..
raajaveedhiyil innu nammude
therirangum naalaayallo
mannum vinnum nammudeyaanallo….
maravum kiliyum nammudeyaanallo….

vida paranjuvo….ee theruvu nomparam
udaya bimbamo…arikilinnu nee…
hoy…vida paranjuvo….ee theruvu nomparam
udaya bimbamo…arikilinnu nee…
kaliyuga varuthikal poy……
oru puthuyuga niravukal vaa..
keduthikalevide…..pularoli ivide…
thanal maramaay nee kulirekunnu…
mannum vinnum nammudeyaanallo….
maravum kiliyum nammudeyaanallo….
raajaveedhiyil innu nammude-
therirangum naalaayallo
mannum vinnum nammudeyaanallo….
maravum kiliyum nammudeyaanallo….

oh…oh…oh….
puthu vasanthamo…nin padi thurannuvo….
azhaku vannuvo…thuyilunarthiyo….
hey…puthu vasanthamo….nin padi thurannuvo….
azhaku vannuvo…thuyilunarthiyo….
mizhineeraruvikal poy…
poompanineer aruvikal vaa…
mathilukalevide…..manassukalivide….
madhumazha niramazha pozhiyukayaay….
puzhayum kadalum nammudeyaanallo….
poovum kaayum nammudeyaanallo….

(ee raajaveedhiyil innu nammude….)

Lyrics – Ml
Lyrics – En