Drishyam – Tamil News

Drishyam – Tamil News

കോടതിയിൽ വരെ എത്തിയ, “ദൃശ്യം”
“ദൃശ്യം” എന്ന സിനിമയുടെ തമിഴ് റീമേയ്ക്ക് ഒട്ടനവധി പ്രഗൽഭരെ ഉൾക്കൊള്ളിച്ചു കൊണ്ട് വലിയൊരു ക്യാൻവാസിൽ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ. കഴിഞ്ഞദിവസം, സംവിധായകൻ ജീത്തു ജോസഫ് നടത്തിയ പത്രസമ്മേളനത്തിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരുന്നു.

ചിത്രത്തിന്‍റെ സംഭാഷണം നിർവ്വഹിക്കുന്നത് പ്രശസ്ത തമിഴ്-മലയാളം സാഹിത്യകാരനും, തിരക്കഥാകൃത്തുമായ ജയമോഹനാണ്. തമിഴും, മലയാളവും ഒരു പോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള ജയമോഹൻ രണ്ടു ഭാഷകളിലും തിരക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്. തമിഴിലെ “നാൻ കടവുൾ” , “അങ്ങാടിത്തെരുവ്” , മലയാളത്തിലെ “ഒഴിമുറി” തുടങ്ങിയ പ്രശസ്ത സിനിമകൾ രചിച്ചത് ജയമോഹനാണ്.

താരങ്ങളുടെ കാര്യത്തിൽ , പ്രധാന കഥാപാത്രമാകുന്ന കമൽഹാസന്‍റെ കാര്യത്തിൽ മാത്രമാണ് തീരുമാനമായത്. ബാക്കി താരനിർണ്ണയം പൂർത്തിയാകുന്നേയുള്ളു എന്നാണു ജീത്തു ജോസഫ് അഭിപ്രായപ്പെട്ടത്. മലയാളി നടി ആശാ ശരത് തന്നെ തമിഴിലും “ലേഡി ഐ.ജി”യുടെ റോൾ കൈകാര്യം ചെയ്യും എന്ന കാര്യത്തിൽ ഏതാണ്ട് തീരുമാനമായിരിക്കുകയാണ്. കമൽഹാസന്‍റെ തയ്യാറായിക്കൊണ്ടിരിക്കുന്ന “ഉത്തമവില്ലൻ” , “വിശ്വരൂപം-2″ എന്നീ ചിത്രങ്ങളിൽ സംഗീതം നിർവ്വഹിച്ച ജിബ്രാനാണ് ദൃശ്യത്തിന്‍റെയും സംഗീതസംവിധായകൻ.

News