Chinthicho Nee

ഗാനം : ചിന്തിച്ചോ നീ
ചിത്രം : സത്യ
വര്‍ഷം : 2017
ആലാപനം : വൈക്കം വിജയലക്ഷ്മി
സംഗീതം : ഗോപി സുന്ദര്‍
ഗാനരചന : ഹരിനാരായണന്‍

പ്രിയനേ . . .
മധുര ലഹരി തഴുകി നമ്മള്‍ ഒന്നിച്ചാടി
ഇവിടെ ഇരവു പലതു നമ്മള്‍ ഒന്നിച്ചോടി
പുലരി വിരിയുമിനിയും എന്തോ നാളെ
വെറുതെ ചിന്തിച്ചോ നീ

ചിന്തിച്ചോ നീ
ശരിക്കും ചിന്തിച്ചോ നീ
ഇടയ്ക്കിടെ മനസ്സിലെന്നെ
ചിന്തിച്ചോ നീ

ചിന്തിച്ചോ നീ
ശരിക്കും ചിന്തിച്ചോ നീ
കണ്മുനയാല്‍ തലോടിയെന്തോ
മന്ത്രിച്ചോ നീ

നിറങ്ങളാല്‍ പുണര്‍ന്ന രാവില്‍
കൊലുസ്സിതെന്‍ കിലുക്കമോടെ
അടുത്ത് ഞാന്‍ വരുന്ന നേരം
അന്തിച്ചോ നീ

ജമന്തി തന്‍ ദളങ്ങളോടെ
വിരിഞ്ഞോരെന്‍ കിനാവിലേറി
തിടുക്കമെന്‍ തുടുക്കിലെങ്ങോ
ചുമ്പിച്ചോ നീ

ചിന്തിച്ചോ നീ
ശരിക്കും ചിന്തിച്ചോ നീ

ആര്‍ദ്രമായി നിന്നുള്ളിന്‍
അഴിവാതില്‍ ചാരെ വന്നാല്‍
വിലോലമെന്‍ സുഗന്ധമെന്നും
മോഹിച്ചോ നീ

വസന്തവും വെണ്ണിലാവും
വന്നും പോയും മാറുമ്പോളും
മനസ്സിലാ പൂമനകള്‍
ലാളിച്ചോ നീ

അനുരാഗം മഴയായി
അനുരാഗം മഴയായി
സിരയാകെ കുളിരായി
സുമ സഗ നടനമേ
പാതിരാ ശലഭം പോല്‍
മധു തൂകി വരുമെന്നെ
പലരാവില്‍ ഒരു പോലെ
കൊഞ്ചിച്ചോ നീ
പാതിയില്‍ വീഴുന്ന
മുറിയുന്ന മൊഴിയോടെ
ചെവിയോരം ഇനിയെന്തോ
ചോദിച്ചോ നീ

ചിന്തിച്ചോ നീ
ശരിക്കും ചിന്തിച്ചോ നീ
ഇടയ്ക്കിടെ മനസ്സിലെന്നെ
ചിന്തിച്ചോ നീ

ചിന്തിച്ചോ നീ
ശരിക്കും ചിന്തിച്ചോ നീ

ഇവിടെ ഇരവു പലതു നമ്മള്‍ ഒന്നിച്ചോടി
പുലരി വിരിയുമിനിയും എന്തോ നാളെ
വെറുതെ ചിന്തിച്ചോ നീ
ചിന്തിച്ചോ നീ

നൂപുരം കാണാതെ
ഞൊറി നീക്കി വന്നു മെല്ലെ
നിലാവിനാല്‍ എന്നെ നിന്നില്‍
ബന്ധിച്ചോ നീ

മനസ്സിലോ മേഘം മൂടി
മോഹം മെയ്യില്‍ തീയായി മാറി
ഉരസിതില്‍ പുല്‍കിചായാന്‍
ദാഹിച്ചോ നീ

നിശയാകെ നിറവോടെ
നിശയാകെ നിറവോടെ
ഒരു റോസാ മലരായി മുഖപടമണിയവേ
പാതിരാ മാഞ്ഞാലും
മധുപാത്രം മൊഴിഞ്ഞാലും
ലയലാസ്യ നടമാടാന്‍
യാചിച്ചോ നീ

റാണിയെ പ്രിയമാക്കി
ദിനമോരോ വധുവായ്
വരുമെന്നില്‍ അനുരാഗം
ചാലിച്ചോ നീ

ചിന്തിച്ചോ നീ
ശരിക്കും ചിന്തിച്ചോ നീ
ഇടയ്ക്കിടെ മനസ്സിലെന്നെ
ചിന്തിച്ചോ നീ

ചിന്തിച്ചോ നീ
ശരിക്കും ചിന്തിച്ചോ നീ
കണ്മുനയാല്‍ തലോടിയെന്തോ
മന്ത്രിച്ചോ നീ

നിറങ്ങളാല്‍ പുണര്‍ന്ന രാവില്‍
കൊലുസ്സിതെന്‍ കിലുക്കമോടെ
അടുത്ത് ഞാന്‍ വരുന്ന നേരം
അന്തിച്ചോ നീ

ജമന്തി തന്‍ ദളങ്ങളോടെ
വിരിഞ്ഞോരെന്‍ കിനാവിലേറി
തിടുക്കമെന്‍ തുടുക്കിലെങ്ങോ
ചുമ്പിച്ചോ നീ

ചിന്തിച്ചോ നീ
ശരിക്കും ചിന്തിച്ചോ നീ

Song : Chinthicho Nee
Movie : Sathya
Year : 2017
Singer : Vaikom Vijayalakshmi
Music : Gopi Sunder
Lyricist : Harinarayanan

Priyanee….
Madhura Lahari Thazhuki Nammal Onnichaadi
Ivide Iravu Palathu Nammal Onnichodi
Pulari Viriyuminiyumentho Naale
Veruthe Chinthicho Neeee

Chinthicho Neee
Sherikkum Chinthicho Nee
Idakide Manasilenne
Chinthicho Neee

Chinthicho Neee
Sherikkum Chinthicho Nee
Kanmunayaal Thalodiyentho
Mandricho Nee

Nirangalaal Punarna Raavil
Kolusithen Kilukkamode
Aduth Njaan Varunna Neram
Anthicho Nee

Jamanthithan Dhalangalode
Virinjoren Kinavileri
Thidukkamen Thudukkilengo
Chumbicho Nee

Chinthicho Neee
Sherikkum Chinthicho Nee

Aardhramaai Ninnullin
Azhivaathil Chaare Vannal
Vilolamen Suganthamennum
Mohicho Neee

Vasanthavum Vennilaavum
Vannum Poyum Maarumbolum
Manasilaaa Poomanaghal
Laalicho Neee

Anuraagam Mazhayaayi
Anuraagam Mazhayaayi
Sirayaake Kuliraayi
Suma Sagha Nadaname
Pathira Shalabam Pol
Madhu Thooki Varumenne
Palaraavil Oru Pole
Konchicho Nee
Paathiyil Veezhunna
Muriyunna Mozhiyode
Cheviyoram Iniyentho
Chodicho Nee

Chinthicho Neee
Sherikkum Chinthicho Nee
Idakide Manasilenne
Chinthicho Neee

Chinthicho Neee
Sherikkum Chinthicho Nee

Ivide Iravu Palathu Nammal Onnichodi
Pulari Viriyuminiyumentho Naale
Veruthe Chinthicho Neeee
Chinthicho Neeee

Noopuram Kaanathe
Njori Neeki Vannu Melle
Nilaavinaal Enne Ninnil
Bandhicho Nee

Manasilo Megham Moodi
Moham Meyyil Theeyai Maari
Urasithil Pulkichaayaan
Daahicho Nee

Nishayaake Niravoode
Nishayaake Niravoode
Oru Rosa Malaraayi Mughapadamaniyave
Paathira Maanjaalum
Madhupaathram Mozhinjaalum
Layalaasya Nadamaadan
Yaachicho Nee

Raaniye Priyamaaki
Dhinamoro Vadhuvaayi
Varummenil Anuraagam
Chaalicho Nee

Chinthicho Neee
Sherikkum Chinthicho Nee
Idakide Manasilenne
Chinthicho Neee

Chinthicho Neee
Sherikkum Chinthicho Nee
Kanmunayaal Thalodiyentho
Mandricho Nee

Nirangalaal Punarna Raavil
Kolusithen Kilukkamode
Aduth Njaan Varunna Neram
Anthicho Nee

Jamamnthithan Dhalangalode
Virinjoren Kinavileri
Thidakkamen Thudukkilengo
Chumbicho Nee

Chinthicho Neee
Sherikkum Chinthicho Nee

Lyrics – Ml
Lyrics – En