Chilathunaam

Song : Chilathunaam
Movie : Kismath
Year : 2016
Singer : Madhusree Narayanan
Music : Shamej Sreedhar
Lyricist : Anwar Ali

ഭജരേ ഭജരേ ഭജെ ഭജെ ഭജ നന്ദ
ഭജരേ ഭജരേ ഭജെ ഭജെ ഭജ നന്ദ
ഭജരേ ഭജരേ ഭജെ ഭജെ ഭജ നന്ദ
ഓ.. ഓ.. ഓ.. ഓ..

ചിലതു നാം കളകളായി പിഴുതെറിഞ്ഞാലും
മുളയിടാം തളിരിടാം വെളിയിടങ്ങളിൽ..
വഴിയോരത്താരും കാണാതൊരു നാൾ
തണലായ് തീരാം താനേ..
അതിലേ പോകും കാറ്റിൻ കിളികൾ
കളിവീടെന്നേ കരുതാം..

ഓ.. ഓ.. ഓ.. ഓ..

ഇഷ്കിൻ തീയിൽ നിന്നേ
ഇഷ്കിൻ നോവിൽ നിന്നേ
ഇരുട്ടിൻ പാത കടന്നേ സൂര്യനുദിപ്പോരാകാശം നാം
നാമേ മറവികളും ഓർമ്മയുമായ്
നാളെകൾ തൻ കനവായി..

മേലെ വിണ്ണ് താഴെ മണ്ണും മാത്രമാം
മുന്നിൽ തിരമാല അലറുന്ന തീരത്ത്
തുടരാമേകാന്തജന്മം
പിന്നിൽ പുഴപോലെ കിനിയുന്ന നോവാകെ
കടലിൻ മാറത്തൊടുങ്ങാം
മഴ തോരാo വേനൽ വരാം
വെയിലെങ്ങും പൂത്തുലയാം
പുതുകാറ്റത്താടീടാം..

ഇഷ്കിൻ തീയിൽ നിന്നേ
ഇഷ്കിൻ നോവിൽ നിന്നേ
ഇരുട്ടിൻ പാത കടന്നേ സൂര്യനുദിപ്പോരാകാശം നാം
നാമേ മറവികളും ഓർമ്മയുമായ്
നാളെകൾ തൻ കനവായി..

Song : Chilathunaam
Movie : Kismath
Year : 2016
Singer : Madhusree Narayanan
Music : Shamej Sreedhar
Lyricist : Anwar Ali

Bhajare bhajare bhaje bhaje bhaja nanda
bhajare bhajare bhaje bhaje bhaja nanda
bhajare bhajare bhaje bhaje bhaja nanda
oo.. oo.. oo.. oo….

Chilathu naam kalakalaayi pizhutherinjaalum
mulayidaam thaliridaam veliyidangalil..
vazhiyorathaarum kaanaathoru naal
thanalaay theeraam thaane..
athile pokum kaattin kilikal
kaliveedenne karuthaam..

oo.. oo.. oo.. oo….

ishkin theeyil ninne
ishkin novil ninne
iruttin paatha kadanne sooryanudipporaakaasham naam
naame maravikalum ormmayumaay
naalekal than kanavaayi..

mele vinnu thaazhe mannum maathramaam
munnil thiramaala alarunna theerathu
thudaraamekaantha janmam
pinnil puzha pole kiniyunna novaake
kadalin maarathodungaam
mazha thoraam venal varaam
veyilengum poothulayaam
puthukaattathaadeedaam..

ishkin theeyil ninne
ishkin novil ninne
iruttin paatha kadanne sooryanudipporaakaasham naam
naame maravikalum ormmayumaay
naalekal than kanavaayi..

Lyrics – Ml
Lyrics – En