Charlie Malayalam Movie Review

Charlie Malayalam Movie Review

പ്രണയം തുടങ്ങുന്നതിന്‌ മുമ്പുള്ള ഒരു ചെറിയ കഥയെ അതിമനോഹരമായി അവതരിപ്പിച്ച ഒരു ചിത്രമാണ്‌ മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ചാര്‍ലി. ആദ്യം തൊട്ട് അവസാനം വരയും ചിത്രത്തെ വേറിട്ടതക്കുന്നത് അതിന്റെ ദൃശ്യ മനോഹാരിത തന്നെയാണ്. എവിടെയും എപ്പോഴും അപ്രതീക്ഷിതമായി കടന്നു വരുകയും ചെരുപ്പത്തെ ഒരു ഉത്സവമായി ആഘോഷിക്കുന്ന ചാര്‍ലിയും, അവനെ തിരയുന്ന ടെസ എന്ന പെണ്‍കുട്ടിയുടേയും പിന്നെ ചാര്‍ലിയെ സ്നേഹിക്കുന്ന കുറച്ചാളുകളുടേയും കഥയാണ്‌ ചാര്‍ലിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബാംഗ്ളൂരില്‍ ജോലി ചെയ്തിരുന്ന ടെസ കൊച്ചിയില്‍ എത്തുന്നിടത്താണ്‌ ചിത്രം തുടങ്ങുന്നത്. അവിചാരിതമായി അവള്‍ക്ക് കിട്ടിയതാകട്ടെ ചാര്‍ലി താമസിച്ച മുറിയും. അവിടെ കണ്ട ചാര്‍ലി വരച്ച ചിത്രങ്ങളില്‍ ടെസ ആകൃഷ്ടയാവുന്നു. അതിലൊരു പൂര്‍ത്തിയാകാത്ത ചിത്രകഥയുടെ ബാക്കി ഭാഗം എന്താണെന്നരിയാന്‍ ടെസ ചാര്‍ലിയെ അന്വേഷിച്ചിറങ്ങുന്നു. ആ യാത്രയില്‍ ചിത്രകഥയിലുള്ള പലരും അവള്‍ക്ക് മുന്നിലെത്തുന്നു. പതിയെ പതിയെ ടെസയുടെ ആ യാത്ര ചാര്‍ലിയോടുള്ള പ്രണയമായി മാറുന്നു. അവസാനം ടെസ ചാര്‍ലിയുടെ മുന്നിലെത്തുന്നതാണ്‌ ചിത്രത്തിന്റെ കഥ.

പുതുമയിലാത്ത കഥയാണ്‌ ചിത്രത്തിന്റേത് എങ്കിലും ദൃശ്യഭംഗികൊണ്ടും കഥ പറഞ്ഞ രീതികൊണ്ടും ചിത്രത്തെ മികച്ചതാക്കാന്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനു കഴിഞ്ഞിട്ടുണ്ട്. ദുല്‍കറിന്റെയും പാര്‍വതിയുടെയും അഭിനയത്തിലെ കയ്യടക്കവും എടുത്തു പറയേണ്ടതാണ്. ഒപ്പം നെടുമുടി വേണു, കല്‍പ്പന, ജയരാജ് വാര്യര്‍, ടൊവിനോ തോമസ്, ജോയ്മാത്യു, കെ.പി.എ.സി. ലളിത, രണ്‍ജി പണിക്കര്‍, നീരജ് മാധവ് തുടങ്ങിയവരും തങ്ങളുടെ ഭാഗം മികച്ചതാക്കി.

ചിത്രത്തിന്റെ അണിയറയില്‍ എടുത്ത് പറയേണ്ടത് ജോമോന്‍ ടി ജോണിന്റെ ക്യാമറയാണ്‌. യുവത്വം നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തിലെ ജോമോന്‍ ടി ജോണിന്റെ ക്യാമറ പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യാനുഭവം തന്നെയാണ്‍ സമ്മാനിക്കുന്നത്. ഗോപിസുന്ദറിന്റെ സംഗീതവും മഹേഷ് നാരായണന്റെ എഡിറ്റിങ്ങും സമീറ സനീഷ് ഒരുക്കിയ വേഷവിധാനങ്ങളും ചിത്രത്തെ ആകര്‍ഷകമാക്കുന്നു.

മുന്‍ധാരണകളില്ലതെ പോകുന്നവരെ ചാര്‍ലി തീര്‍ച്ചയായും നിരാശപ്പെടുത്തില്ല.

1 vote, average: 3.00 out of 51 vote, average: 3.00 out of 51 vote, average: 3.00 out of 51 vote, average: 3.00 out of 51 vote, average: 3.00 out of 5 (1 votes, average: 3.00 out of 5)
Loading ... Loading ...


Read – Ml
Cast & Crew