Ariyathe Ariyathe Ennile

Song : Ariyathe Ariyathe Ennile
Movie : Oru kadha oru nunakadha
Year : 1986
Singer(s) : K S Chithra
Music : Johnson
Lyricist(s) : M D Rajendran

അറിയാതെ.. അറിയാതെ..
എന്നിലെ എന്നിൽ നീ..
എന്നിലെയെന്നിൽ നീ..
കവിതയായ്‌ വന്നു തുളുമ്പി..
അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ
നവനീതചന്ദ്രിക പൊങ്ങി (അറിയാതെ)

ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ
മധുരം വിളമ്പുന്ന യാമം..
ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ
പ്രണയം തുടിയ്ക്കുന്ന യാമം..
പ്രണയം തുടിയ്ക്കുന്ന യാമം..(അറിയാതെ)

പദചലനങ്ങളിൽ പരിരംഭണങ്ങളിൽ
പാടേ മറന്നു ഞാൻ നിന്നു..
അയഥാർത്ഥ മായിക ഗോപുരസീമകൾ
ആശകൾ താനേതുറന്നു..
ആശകൾ താനേതുറന്നു..

അറിയാതെ.. അറിയാതെ..
എന്നിലെ എന്നിൽ നീ..
എന്നിലെയെന്നിൽ നീ..
കവിതയായ്‌ വന്നു തുളുമ്പി..
അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ
നവനീതചന്ദ്രിക പൊങ്ങി. (അറിയാതെ)

Song : Ariyathe Ariyathe Ennile
Movie : Oru kadha oru nunakadha
Year : 1986
Singer(s) : K S Chithra
Music : Johnson
Lyricist(s) : M D Rajendran

Lyrics – Ml
Lyrics – En