Ariyatha Doorathilengu

Song : Ariyatha Doorathilengu
Movie : Oru Saayahnnathinte Swapnam
Year : 1984
Singer(s) : K S Chithra
Music : Ousepachan
Lyricist(s) : ONV Kurup

അറിയാത്ത ദൂരത്തിലെങ്ങുനിന്നോ
അണയുന്നു നിൻ
സ്‌നേഹമർമ്മരങ്ങൾ
ഒരു കിളിത്തൂവൽകൊണ്ടെൻ മനസ്സിൽ
അരുമയായ് നീ വന്നു
തൊട്ടു വീണ്ടും (അറിയാത്ത…)

അറിയാത്ത ദൂരത്തിലെങ്ങുനിന്നോ

അലകൾതൻ ആശ്ലേഷമാലകളിൽ
സന്ധ്യയലിയും മുഹൂർത്തവും മാഞ്ഞു
അലകൾതൻ ആശ്ലേഷമാലകളിൽ
സന്ധ്യയലിയും മുഹൂർത്തവും മാഞ്ഞു

വരിക നീയെന്റെ കൈക്കുമ്പിളിലെ
അമൃതകണം ചോർന്നു പോകും മുമ്പേ
അറിയാത്ത ദൂരത്തിലെങ്ങുനിന്നോ

കസവുടയാടയഴിഞ്ഞുലഞ്ഞു നെറ്റിത്തൊടുകുറി
പാതിയും മാഞ്ഞു ഇതുവഴി ലജ്ജാവിവശയായി
നടകൊള്ളും നിശയെ ഞാൻ നോക്കി നിൽപ്പൂ

അറിയാത്ത ദൂരത്തിലെങ്ങുനിന്നോ
അണയുന്നു നിൻ
സ്‌നേഹമർമ്മരങ്ങൾ
ഒരു കിളിത്തൂവൽകൊണ്ടെൻ മനസ്സിൽ
അരുമയായ് നീ വന്നു
അറിയാത്ത ദൂരത്തിലെങ്ങുനിന്നോ…

Song : Ariyatha Doorathilengu
Movie : Oru Saayahnnathinte Swapnam
Year : 1984
Singer(s) : K S Chithra
Music : Ousepachan
Lyricist(s) : ONV Kurup

Lyrics – Ml
Lyrics – En