Ariyaaykayaalalla

ഗാനം : അറിയായ്കയാലല്ല
ചിത്രം : വിശ്വാസപൂര്‍വം മണ്‍സൂര്‍‍
വര്‍ഷം : 2017
ആലാപനം : മധുശ്രീ നാരായണ്‍, യാസ്സിന്‍ നിസ്സാര്‍‍
സംഗീതം : രമേഷ് നാരായണന്‍
ഗാനരചന : പ്രഭ വര്‍മ്മ‍

അറിയായ്കയാലല്ല സ്‌നേഹമേ…
നിൻ നിലാകുളിരിൽ നിന്നും ഞാൻ മാറിനിന്നു
തെളിവാർന്ന പൊൻതാരകിരണങ്ങളേതുമേ
പതിയാതെ പിൻവാങ്ങിനിന്നു
അറിയായ്കയല്ല തെല്ലും..
അറിയായ്കയല്ല തെല്ലും..
നിൻ മനമറിയായ്കയല്ല തെല്ലും
അറിയായ്കയാലല്ല സ്‌നേഹമേ….
നിൻ നിലാകുളിരിൽ നിന്നും ഞാൻ മാറിനിന്നു…

രാവിൻ ഈറൻവിരൽ തൊട്ടുവെന്നാൽ
കുളിർകാറ്റിൽ വിരിഞ്ഞുപോയാലോ
ആ… നീരാടുമാനന്ദനീരാഴിയിൽ
പൂർണ്ണചന്ദ്രനായെൻ മനസ്സപ്പോൾ
അറിയാമെനിക്കതെന്നാലും
ഒരുവേള വേനലൊന്നു വന്നു തൊട്ടാലി-
തു വാടുമെന്നറിഞ്ഞു ഞാൻ…

അറിയായ്കയാലല്ല സ്‌നേഹമേ
നിൻ നിലാകുളിരിൽ നിന്നും ഞാൻ മാറിനിന്നു…

നിളേ നീരോളം തലോടിയെന്നാൽ
നറും പൂവിതൾ പുഞ്ചിരിച്ചാലോ
ഓ സഖീ.. ആലോലമാനന്ദ രാഗാർദ്രമായ്
മഞ്ഞുപൂവുപോൽ ഞാൻ കാത്തുനിൽക്കും
അറിയാമെനിക്കതെന്നാലും
ഒരുമാത്ര കാറ്റത്തുലഞ്ഞുപോയാലി-
തളറ്റു വീഴുമെന്നോർത്തേൻ ഞാൻ…

അറിയായ്കയാലല്ല സ്‌നേഹമേ…
നിൻ നിലാകുളിരിൽ നിന്നും ഞാൻ മാറിനിന്നു…

Song : Ariyaaykayaalalla
Movie : Viswasapoorvam Mansoor
Year : 2017
Singers : Madhusree Narayan, Yazin Nizar
Music : Ramesh Narayanan
Lyricist : Prabha Varma

Ariyaaykayaalalla snehame
nin nilaakuliril ninnum njaan maarininnu
thelivaarnna ponthaara kiranangalethume
pathiyaathe pinvaangi ninnu
ariyaaykayalla thellum ariyaaykayalla thellum
nin manamariyaaykayalla thellum
ariyaaykayaalalla snehame
nin nilaakuliril ninnum njaan maarininnu…

raavin eeranviral thottuvennaal
kulirkaattil virinju poyaalo
aa.. neeraadumaananda neeraazhiyil
poornnachandranaayen manassappol
ariyaamenikkathennaalum
oru vela venalonnu vannu thottaalithu
vaadumennarinju njaan…

ariyaaykayaalalla snehame
nin nilaakuliril ninnum njaan maarininnu…

neele neerolam thalodiyennaal
narum poovithal punchirichaalo
oo sakhee.. aalolam aananda raagaardramaay
manjupoovu pol njaan kaathu nilkkum
ariyaamenikkathennaalum
oru maathra kaattathulanju poyaali-
thalattu veezhumennorthen njaan…

ariyaaykayaalalla snehame
nin nilaakuliril ninnum njaan maarininnu…

Lyrics – Ml
Lyrics – En