Arikil Neeyundayirunnenkil

Movie

Neeyethra Dhanya

Music Director

Devarajan Master

Lyrics Writer

ONV Kurupu

Singer(s)

KJ Yesudas

Release

1987

Song

Arikil Neeyundayirunnenkil

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍
ഒരു മാത്ര വെരുതെ നിനച്ചു പോയി
ഒരു മാത്ര വെരുതെ നിനച്ചു പോയി (അരികില്‍)

രാത്രി മഴ പെയ്തു തോര്‍ന്ന നേരം (രാത്രി)
കുളിര്‍ കാറ്റിലിലച്ചര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ തുള്ളി തന്‍ സംഗീതം
ഹൃഉതന്തികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരെ ചിലച്ച നേരം
വാതിലിന്‍ ചാരെ ചിലച്ച നേരം
ഒരു മാത്ര വെരുതെ നിനച്ചു പോയി (അരികില്‍)

മുറ്റത്തു ഞാന്‍ നട്ട ചെമ്പക തൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
ശ്നിഗ്ദമാം ആരുടെയൊ മുടി ചാര്‍ത്തിലെന്‍
മുഗ്ദ സങ്കല്പം തലോടി നില്ക്കെ
ഏതൊ പുരാതന പ്രേമ കഥയിലെ
ഗീതികള്‍ എന്നില്‍ ചിറകടിക്കെ
ഗീതികള്‍ എന്നില്‍ ചിറകടിക്കെ
ഒരു മാത്ര വെറുതെ നിനച്ചുപോയി (അരികില്‍)