Ardramee dhanumasa

Poem : Ardramee dhanumasa
Album : Safalamee Yathra
Year : 2008
Poetry : N N Kakkad
Music : Jaison J Nair
Singer : G Venugopal
ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍

ആതിര വരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ..
ഈ പഴങ്കൂടൊരു ചുമക്കടി ഇടറി വീഴാം.

വ്രണിതമാം കണ്ഠത്തില്‍ ഇന്നു നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്‍റെ
പിന്നിലെയനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
എന്നോ പഴകിയോരോമ്മകള്‍ മാതിരി
നിന്നു വിറക്കുമീയേകാന്ത താരകളേ,
ഇന്നൊട്ടു കാണട്ടെ നീ തൊട്ടു നില്‍ക്കൂ..

ആതിര വരും നേരമൊരുമിച്ചു കൈകള്‍കോര്‍
ത്തെതിരെല്‍ക്കണം നമുക്കിക്കുറി
ആതിര വരും നേരമൊരുമിച്ചു കൈകള്‍കോര്‍
ത്തെതിരെല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം
ആതിര വരും നേരമൊരുമിച്ചു കൈകള്‍കോര്‍
ത്തെതിരെല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം

എന്ത്? നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ
ചന്തം നിറക്കുകീ… ശിഷ്ട്ട ദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പു പെടാതീ
മധുപാത്രമടിയോളം മോന്തുക
നേര്‍ത്ത നിലാവിന്‍റെ അടിയില്‍
തെളിയുമിരുള്‍നോക്കുകിരുളിന്‍റെ
അറകളിലെ ഓര്‍മ്മകളെടുക്കുക
എവിടെ എന്തോര്‍മ്മകളെന്നോ

നേരുകയിളിരുട്ടേന്തി പാറാവ്‌ നില്‍ക്കുമീ
തെരുവ് വിളക്കുകള്‍ക്കപ്പുറം
ബധിരമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ ഒന്നുമില്ലെന്നോ

പല നിറം കാച്ചിയ വളകളഴിഞ്ഞുമഴിച്ചും
പല മുഖം കൊണ്ട് നാം തമ്മിലെതിരേറ്റും
പല നിറം കാച്ചിയ വളകളഴിഞ്ഞുമഴിച്ചും
പല മുഖം കൊണ്ട് നാം തമ്മിലെതിരേറ്റും
എന്തും പരസ്പരം മോഹിച്ചും
മൂപതിറ്റാണ്ടുകള്‍ നീണ്ടോരീ അറിയാത്ത വഴികളില്‍
എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചുവറ്റിച്ചു നാം

ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍
ഓര്‍മ്മകളുനണ്ടായിരിക്കണം ഒക്കെയും
വഴിയോരക്കാഴ്ചകളായ് പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി…
പാതിയിലേറെ കടന്നുവല്ലോ വഴി

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടി പോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തെക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍

നിഴലുകള്‍ നീങ്ങുമൊരു താന്തമാം അന്തിയില്‍
പടവുകളായ് കിഴക്കേറെ ഉയര്‍ന്നു പോയി
കടുനീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍

വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
എങ്ങാനൊരൂഞ്ഞാല്‍ പാട്ടുയരുന്നുവോ സഖീ?
എങ്ങാനൊരൂഞ്ഞാല്‍ പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ? ഒന്നുമില്ലെന്നോ?

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ

പാതിരകളിളകാതെ അറിയാതെ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോയീ വഴി

നാമീ ജനലിലൂടെതിരേല്‍ക്കും
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താലം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ,മനമിടറാതെ

കാലമിനിയുമുരുളും വിഷു വരും,
വര്‍ഷം വരും,തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നും ആര്‍ക്കറിയാം

നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായ് സൌമ്യരായ് എതിരേല്‍ക്കാം
വരിക സഖീ അരികത്ത് ചേര്‍ന്ന് നില്‍ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാമന്യോന്യമൊന്നുവടികളായ് നില്‍ക്കാം
ഹാ സഫലമീ യാത്ര… ഹാ സഫലമീ യാത്ര!!!

Lyrics – Ml