Annaloonjal Ponpadiyil

Song : Annaloonjal Ponpadiyil
Movie : Purappadu
Year : 1990
Singer(s) : KS Chithra
Music : Ousepachan
Lyricist(s) : O N V Kuruppu

അന്നലൂഞ്ഞാൽ പൊൻപടിയിൽ
ആട്… ആട്… ആടാട്…
ആലിലയിൽ പള്ളികൊള്ളും
ആരോമലുണ്ണി ആടാട്…
ആട്… ആട്… ആടാട്…

(അന്നലൂഞ്ഞാൽ…)

ഇത്തിരിത്തേനിൽ പൊന്നുരച്ചു
ഇത്തളിർച്ചുണ്ടിൽ ഞാൻ തൊട്ടുവച്ചു
കൊഞ്ചും മൊഴിയിൽ തേനുതിരും
എന്റെ പൊന്നും‍‌കുടമായ് വളര്…
പൊന്നിൻ‌കുടമായ് വളര്…

(അന്നലൂഞ്ഞാൽ…)

ഇത്തിരിപ്പൂവിൻ പുഞ്ചിരിയോ
പൊൽത്തിടമ്പേറ്റിയ പൗർണ്ണമിയോ
കന്നിക്കതിരിൻ പാൽമണിയോ
എന്റെ കണ്ണിൽ വിടരും പൂക്കണിയോ
കണ്ണിൽ വിടരും പൂക്കണിയോ…

(അന്നലൂഞ്ഞാൽ…)

Song : Annaloonjal Ponpadiyil
Movie : Purappadu
Year : 1990
Singer(s) : KS Chithra
Music : Ousepachan
Lyricist(s) : O N V Kuruppu

Annaloonjaal ponpadiyil aadu aadu aadaadu
Aalilayil pallikollum aaromalunni aadaadu
Aadu aadu aadaadu ( Annaloonjaal )

Ithiri thenil ponnurachu
Ithalir chundil njaan thottu vachu {ithiri}
Konchum mozhiyil thenuthirum
Ente ponnumkudamaay valaru
Ponnin kudamaay valaru ( Annaloonjaal )

Ithiri poovin punchiriyo
Polthidambettiya pournamiyo (ithiri)
Kanni kathirin kaalmaniyo
Ente kannil vidarum pookkaniyo
Kannil vidarum pookkaniyo ( Annaloonjaal )

Lyrics – Ml
Lyrics – En