Anathamam Agathamam

Song : Anathamam Agathamam
Movie : Nagarangalil Chennu Raaparkkam
Year : 1990
Singer(s) : KJ Yesudas
Music : Raveendran
Lyricist(s) : Bichu Thirumala

അനന്തമാം അഗാധമാം സജീവസാഗരം.. ഓ.. അതീവസുന്ദരം
തുഷാരമേഘ ചന്ദനം തൊടാന്‍ മറന്ന ഭൂമുഖം (അനന്തമാം)

ആ… മാരിവില്‍ വര്‍ണ്ണങ്ങള്‍ നെയ്യുന്നു
മേടയില്‍ സ്വര്‍ണ്ണങ്ങള്‍ കൊയ്യുന്നു
വെളിച്ചങ്ങളില്‍ നിഴല്‍‌പ്പാടുകള്‍
വെയില്‍പ്പന്തലില്‍ മഴക്കൂടുകള്‍
അറിവുമഴകുമിരു തുലനതളികകളില്‍ ഇളകിയളവു തിരയും
ചെറിയ തലമുറകളിഴുകിയൊഴുകിയൊരു കവിത വഴിയില്‍ വിരിയും (അനന്തമാം)

പാതയില്‍ സ്വപ്നങ്ങള്‍ വില്‍ക്കുന്നു
ഭൂമിയില്‍ സ്വര്‍ഗ്ഗങ്ങള്‍ നില്‍ക്കുന്നു
പരസ്യങ്ങള്‍ തന്‍ രഹസ്യങ്ങളായ്
അയണ്‍‌ചില്ലയില്‍ നിയോണ്‍‌പൂവുകള്‍
മിഴിയില്‍ മിഴിയിടഞ്ഞു മൊഴിയില്‍ മൊഴിയുടഞ്ഞു മനസ്സില്‍ മനസ്സു മലരും
മദനരതികളുടെ അലസഗമനരസ ലഹരിയിവിടെ നുരയും (അനന്തമാം)

Song : Anathamam Agathamam
Movie : Nagarangalil Chennu Raaparkkam
Year : 1990
Singer(s) : KJ Yesudas
Music : Raveendran
Lyricist(s) : Bichu Thirumala

Lyrics – Ml
Lyrics – En