Ammaykkoru Tharattu

Song : Ammaykkoru Tharattu
Movie : Ammaykkoru Tharattu
Year : 2015
Singer(s) : KJ Yesudas
Music : Sreekumaran Thambi
Lyricist(s) : Sreekumaran Thambi

അമ്മയ്ക്കൊരു താരാട്ട് ..
കണ്ണുനീരില്‍ ആനന്ദത്തിന്‍ ആറാട്ട്‌ (2)
ഈ ദുഃഖയാത്രയും മഹിതം.. മധുരം
അമ്മയെന്‍ നിഴലില്‍ കഴിഞ്ഞാല്‍
അമ്മയെന്‍ മടിയില്‍ കിടന്നാല്‍..
അമ്മയെന്‍ നിഴലില്‍ കഴിഞ്ഞാല്‍
അമ്മയെന്‍ മടിയില്‍ കിടന്നാല്‍
അമ്മയ്ക്കൊരു താരാട്ട്..
കണ്ണുനീരില്‍ ആനന്ദത്തിന്‍ ആറാട്ട്‌..

സ്വന്തമല്ല ബന്ധമില്ലാ …
എങ്കിലുമെന്‍ അമ്മയല്ലേ (2)
അക്ഷരപ്പാല്‍ പകര്‍ന്ന ദൈവമല്ലേ
നൊമ്പരങ്ങള്‍ പങ്കുവെച്ചാല്‍
എന്തെളുപ്പം ഈ യാനം..
എന്തനഘം ഈ സഹനം..
അമ്മയ്ക്കൊരു താരാട്ട് …
കണ്ണുനീരില്‍ ആനന്ദത്തിന്‍ ആറാട്ട്‌..

ജീവന്‍ തന്നെ അമൃതമാക്കും
ഭാവഗീതം അമ്മയല്ലേ.. (2)
ഉള്ളും ഉടലുമുരുകും ഉണ്മയല്ലേ
പെറ്റ മക്കള്‍ അന്യരായാല്‍…
പേറ്റു നോവിനെന്തു മൂല്യം
അമ്മ പാഴിരുളില്‍ കേഴുമമ്പലം…
പാഴിരുളില്‍ കേഴുമമ്പലം…

അമ്മയ്ക്കൊരു താരാട്ട് …
കണ്ണുനീരില്‍ ആനന്ദത്തിന്‍ ആറാട്ട്‌
ഈ ദുഃഖയാത്രയും മഹിതം.. മധുരം
അമ്മയെന്‍ നിഴലില്‍ കഴിഞ്ഞാല്‍
അമ്മയെന്‍ മടിയില്‍ കിടന്നാല്‍…
അമ്മയെന്‍ നിഴലില്‍ കഴിഞ്ഞാല്‍
അമ്മയെന്‍ മടിയില്‍ കിടന്നാല്‍
അമ്മയ്ക്കൊരു താരാട്ട്…
കണ്ണുനീരില്‍ ആനന്ദത്തിന്‍ ആറാട്ട്‌

Lyrics – Ml