Ammappoovinum

ഗാനം : അമ്മപ്പൂവിനും
ചിത്രം : 10 കല്പനകള്‍
വര്‍ഷം : 2016
ഗായകര്‍ : എസ്. ജാനകി
സംഗീതം : മിധുന്‍ ഈശ്വര്‍
ഗാനരചന : റോയ് പുരമഠം

ആരീരാരാരോ.. ഓ..ആരീരാരാരോ…
ആരീരാരാരോ..ഓ.. ആരീരാരാരോ…

അമ്മപ്പൂവിനും ആമ്പൽപ്പൂവിനും
പൂങ്കുരുന്ന് നീ പൂങ്കുരുന്ന്..
കന്നിയിളം പൂവേ പുഞ്ചിരിപ്പൂന്തേനേ
ഉമ്മ തരാം ഞാൻ പൊന്നുമ്മ തരാം വാ
ദൂരേ വിണ്ണിലെ അമ്പിളിയമ്മാവനും
കുന്നിറങ്ങിക്കാവിലെ മിന്നാമിന്നിക്കൂട്ടവും
എന്നും നിന്നെ താരാട്ടാൻ
പൊൻതൂവൽ തൊട്ടിലൊരുക്കും…

പൂങ്കവിളിൽ മുത്തമിടാൻ
പൂത്തുമ്പികൾ പാറിവന്നു
സ്വർണ്ണച്ചിറകുകൾ വീശിനിന്നു
അങ്ങകലെ പൂവനിയിൽ
പൊൻകിനാവിൻ തേരിലേറി..
പോയ് മറയുന്നു വാർതിങ്കളേ
ചെമ്മണ്ണിൻ ചേറുള്ള മുറ്റത്തൊരോർമ്മ തൻ-
ഓമൽക്കിനാവ് വിരിയുന്നു
നീറുമെന്നുള്ളിലെ പ്രാണനായ് നീ വളര്
നീറുമെന്നുള്ളിലെ പ്രാണനായ് നീ വളര്..

മാരിവിൽപ്പന്തലൊരുക്കിയ മാമലനാടിന്റെ ചേലൊന്നു കാണാം
പൂമഞ്ഞിൻ തൂവലാൽ നിന്നെ തലോടിയുണർത്താം..
മാരിവിൽപ്പന്തലൊരുക്കിയ മാമലനാടിന്റെ ചേലൊന്നു കാണാം
പൂമഞ്ഞിൻ തൂവലാൽ നിന്നെ തലോടിയുണർത്താം.
കുളിരൂറും മേട്ടിൽ നിറമണിഞ്ഞോരഴകേ
എന്നുമെൻ നെഞ്ചിലെ പൊൻകതിരായ് നീ വളര്..
എന്നുമെൻ നെഞ്ചിലെ പൊൻകതിരായ് നീ വളര്..

അമ്മപ്പൂവിനും ആമ്പൽപ്പൂവിനും
പൂങ്കുരുന്ന് നീ പൂങ്കുരുന്ന്..
കന്നിയിളം പൂവേ പുഞ്ചിരിപ്പൂന്തേനേ..
ഉമ്മ തരാം ഞാൻ പൊന്നുമ്മ തരാം വാ
ദൂരേ ദൂരേ വിണ്ണിലെ അമ്പിളിയമ്മാവനും
കുന്നിറങ്ങിക്കാവിലെ മിന്നാമിന്നിക്കൂട്ടവും
എന്നും നിന്നെ താരാട്ടാൻ
പൊൻതൂവൽ തൊട്ടിലൊരുക്കും…

ലാ ലലാലാ ലാ ലാലാലാലാ…
ആരീരാരാരോ.. ഓ..ആരീരാരാരോ…
ലാ ലലാലാ ലാ ലാലാലാലാ…
ആരീരാരാരോ.. ഓ ..ആരീരാരാരോ…

Song : Ammappoovinum
Movie : 10 Kalpanakal
Year : 2016
Singer(s) : S Janaki
Music : Mithun Eshwar
Lyricist : Roy Puramadom

aareeraaraaro.. aareeraaraaro…
aareeraaraaro.. aareeraaraaro…

Ammappoovinum aampal poovinum
poonkurunnu nee poonkurunnu
kanniyilam poove punchiri poonthene
umma tharaam njaan ponnumma tharaam vaa
doore vinnile ampiliyammaavanum
kunnirangikkaavile minnaaminnikkoottavum
ennum ninne thaaraattaan pon thooval thottilorukkum…

poonkavilil muthamidaan poothumpikal paarivannu
swarnnachirakukal veeshi ninnu
angakale poovaniyil ponkinaavin therileri
poy marayunnu vaarthinkale
chemmannin cherulla muttathorormma than
omalkkinaavu viriyunnu
neerumennullile praananaay nee valaru..
neerumennullile praananaay nee valaru…

maarivil panthalorukkiya maamalanaadinte chelonnu kaanaam
poomanjin thoovalaal ninne thalodiyunarthaam..
maarivil panthalorukkiya maamalanaadinte chelonnu kaanaam
poomanjin thoovalaal ninne thalodiyunarthaam..
kuliroorum mettil niramaninjorazhake
ennumen nenchile ponkathiraay nee valaru..
ennumen nenchile ponkathiraay nee valaru…

ammappoovinum aampal poovinum
poonkurunnu nee poonkurunnu
kanniyilam poove punchiri poonthene
umma tharaam njaan ponnumma tharaam vaa
doore doore vinnile ampiliyammaavanum
kunnirangikkaavile minnaaminnikkoottavum
ennum ninne thaaraattaan pon thooval thottilorukkum…

laa lalaalaa laa laalaalaalaa…
aareeraaraaro.. oo..aareeraaraaro…
laa lalaalaa laa laalaalaalaa…
aareeraaraaro.. oo..aareeraaraaro…

Lyrics – Ml
Lyrics – En