Amma Mazhakarinu

Song : Amma Mazhakarinu
Movie : Madambi
Year : 2008
Singer(s) : KJ Yesudas / Swetha Mohan
Music : M Jayachandran
Lyricist(s) : Gireesh Puthanchery

അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു…
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു
ആ മൺകൂടിൽ ഞാൻ പിടഞ്ഞു…
മണൽ മായ്ക്കുമീ കാൽപ്പാടുകൾ
തേടി നടന്നൊരു ജപസന്ധ്യേ…

അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു…

പാർവണങ്ങൾ പടിവാതിൽ ചാരുമൊരു
മനസ്സിൻ നടവഴിയിൽ…
രാത്രി നേരമൊരു യാത്ര പോയ
നിഴലെവിടേ വിളി കേൾക്കാൻ…
അമ്മേ സ്വയമെരിയാനൊരു
മന്ത്രദീക്ഷ തരുമോ…

അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു…

നീ പകർന്നു നറുപാൽ തുളുമ്പുമൊരു
മൊഴിതൻ ചെറു ചിമിഴിൽ…
പാതി പാടുമൊരു പാട്ടു പോലെ
അതിലലിയാൻ കൊതിയല്ലേ…
അമ്മേ ഇനിയുണരാനൊരു
സ്നേഹഗാഥ തരുമോ…

അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു…
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു
ആ മൺകൂടിൽ ഞാൻ പിടഞ്ഞു…
മണൽ മായ്ക്കുമീ കാൽപ്പാടുകൾ
തേടി നടന്നൊരു ജപസന്ധ്യേ…

അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു…
ആ കണ്ണീരിൽ ഞാൻ നനഞ്ഞു…

Song : Amma Mazhakarinu
Movie : Madambi
Year : 2008
Singer(s) : Swetha Mohan
Music : M Jayachandran
Lyricist(s) : Gireesh Puthanchery

Lyrics – Ml
Lyrics – En