Akshara nakshathram

ഗാനം : അക്ഷര നക്ഷത്രം കോര്‍ത്ത
ചിത്രം : അഗ്നിദേവന്‍
വര്‍ഷം : 1995
ആലാപനം : എം.ജി. ശ്രീകുമാര്‍
സംഗീതം : എം.ജി. രാധാകൃഷ്ണന്‍
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി

അക്ഷര നക്ഷത്രം കോര്‍ത്ത
ജപമാലയും കയ്യിലേന്തി …
അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത
മനസ്സാം ശംഖുമൂതി …
ജന്മഗേ…ഹം വിട്ടിറങ്ങി
പോരുമഭയാര്‍ത്ഥിയാമെന്‍…
ഭിക്ഷാ പാത്രത്തില്‍ നിറക്കുക നിങ്ങള്‍…
ഇത്തിരി സ്നേഹാമൃതം..

ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌
നിറമാര്‍ന്ന ചന്ദ്രികയായ്
ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍
വരൂ നിറഞ്ഞ സായം സന്ധ്യേ
ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌
നിറമാര്‍ന്ന ചന്ദ്രികയായ്
ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍
വരൂ നിറഞ്ഞ സായം സന്ധ്യേ

ഒരു പൂവിതളിന്‍ ….

പെയ്തൊഴിഞ്ഞ വാനവും,
അകമെരിഞ്ഞ ഭൂമിയും
മതി മറന്നു പാടുമെന്റെ,
ശ്രുതിയിടഞ്ഞ ഗാനവും
പാരിന്നാര്‍ദ്രമായ് തലോടി,
ആ ഭവാന്റെ പാദം തേടി
ഞാനെന്‍ ശ്യാമ ജന്മം,
ശുഭ സാന്ദ്രമാക്കവേ…

ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌
നിറമാര്‍ന്ന ചന്ദ്രികയായ്
ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍
വരൂ നിറഞ്ഞ സായം സന്ധ്യേ..

ഒരു പൂവിതളിന്‍ ….

ഈ അനന്ത തീരവും,
ഇടറി നിന്ന കാലവും
വഴി മറന്ന യാത്രികന്റെ,
മൊഴി മറന്ന മൌനവും
ഉള്ളില്‍ വീണലിഞ്ഞു ചേരും,
ഈ മുഹൂര്‍ത്തമെന്നെ നിന്റെ
കാല്‍ക്കല്‍ വീണ പൂക്കള്‍,
പോലെ ധന്യമാക്കവേ…

ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌
നിറമാര്‍ന്ന ചന്ദ്രികയായ്…
ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍
വരൂ നിറഞ്ഞ സായം സന്ധ്യേ…

Song : Akshara nakshathram kortha
Movie : Agnidevan
Year : 1995
Singer : MG Sreekumar
Music : MG Radhakrishnan
Lyricist : Gireesh Puthenchery

Akshara nakshathram kortha
japamaalayum kayyilenthi…
agniyil sphudam cheythedutha
manassaam shamkhumoothi…
janmage…ham vittirangi
porumabhayaarthiyaamen…
bhikshaa paathrathil nirakkuka ningal…
ithiri snehaamrutham..

Oru poovithalin naru punchiriyaay
Niramaarnna chandrikayaay
iniyen manassin kulirormakalil
varoo niranja saayam sandhye
oru poovithalin naru punchiriyaay
Niramaarnna chandrikayaay
iniyen manassin kulirormakalil
varoo niranja saayam sandhye

oru poovithalin……..

peythozhinja vaanavum,
akamerinja bhoomiyum
mathi marannu paadumente,
sruthiyidanja gaanavum
paarinnaardramaay thalodi,
aa bhavaante paadam thedi
njaanen shyaama janmam,
subha saandramaakkave

oru poovithalin naru punchiriyaay
Niramaarnna chandrikayaay
iniyen manassin kulirormakalil
varoo niranja saayam sandhye

oru poovithalin……

ee anantha theeravum,
idari ninna kaalavum
vazhi maranna yaathrikante,
mozhi maranna maunavum
ullil veenalinju cherum,
ee muhoorthamenne ninte
kaalkkal veena pookkal,
pole dhanyamaakkave

oru poovithalin naru punchiriyaay
Niramaarnna chandrikayaay
iniyen manassin kulirormakalil
varoo niranja saayam sandhye

Lyrics – Ml
Lyrics – En