Abilikkalayum neerum

ഗാനം : അമ്പിളിക്കലയും നീരും
ചിത്രം : അഥര്‍വ്വം
വര്‍ഷം : 1989
ആലാപനം‍ : കെ.എസ്. ചിത്ര
സംഗീതം : ഇളയരാജ
ഗാനരചന : ഒ.എന്‍.വി. കുറുപ്പ്

അമ്പിളിക്കലയും നീരും തിരുജടയിലണിയുന്ന
തമ്പുരാന്‍റെ പാതിമെയ്യാം ഭഗവതിയെ തുണയരുളൂ
ഭഗവതിയെ തുണയരുളൂ… ശ്രീപാര്‍വ്വതി വരമരുളൂ…

പനിമലയ്ക്കൊരു മകളേ ഗണപതിത്തിരുതായേ…
മണിമുറ്റത്തൊരുണ്ണിക്കാല്‍ കണികാണാന്‍ വരമരുളൂ..
കണികാണാന്‍ വരമരുളൂ..
അമ്പിളിക്കലയും നീരും തിരുജടയിലണിയുന്ന
തമ്പുരാന്‍റെ പാതിമെയ്യാം ഭഗവതിയെ തുണയരുളൂ

തമ്പുരാട്ടിയ്ക്കണിയുവാന്‍ എന്തും പൂക്കൊടവിരിഞ്ഞു
തൃത്താപ്പൂ തൃക്കറുക ചെത്തിപ്പൂക്കൊടവിരിഞ്ഞു
എന്തെല്ലാം കാണിയ്ക്ക… എന്തെല്ലാം കാണിയ്ക്ക…
ചെമ്പഴുക്ക താംബൂലം ചെമ്പട്ടും കുങ്കുമവും
പൊന്‍‌കരിമ്പും പൊരിമലരും…

അമ്പിളിക്കലയും നീരും തിരുജടയിലണിയുന്ന
തമ്പുരാന്‍റെ പാതിമെയ്യാം ഭഗവതിയെ തുണയരുളൂ

പഞ്ചാഗ്നിനടുവിലും അഞ്ചാതെ നിന്നൊരമ്മ
മുക്കണ്ണന്‍മുമ്പിലൊരു പൊല്‍തിങ്കള്‍ത്തിടമ്പായി
പത്തു പൂവും ചൂടിയമ്മ ചോന്ന പട്ടുമുടുത്തമ്മ
നൃത്തമാടും ഭഗവാന്‍റെ പാതിമെയ്യായ്‌ മാറിയമ്മ

അമ്പിളിക്കലയും നീരും തിരുജടയിലണിയുന്ന
തമ്പുരാന്‍റെ പാതിമെയ്യാം ഭഗവതിയെ തുണയരുളൂ
ഭഗവതിയെ തുണയരുളൂ… ശ്രീപാര്‍വ്വതി വരമരുളൂ…
ഭഗവതിയെ തുണയരുളൂ… ശ്രീപാര്‍വ്വതി വരമരുളൂ…

Song : Abilikkalayum neerum
Movie : Adharvam
Year : 1989
Singers : KS Chithra
Music : Ilayaraja
Lyricist : ONV Kurup

Abilikkalayum neerum thirujadayilaniyunna
thampuraante paathimeyyam bhagavathiye thunayarulu..
bhagavathiye thunayarulu sreepaarvathivaramarulu

panimalkkoru makale ganapathithaaye
manimuttathorunnikkaal kanikaanan varamarulu
kanikaanan varamarulu
Abilikkalayum neerum thirujadayilaniyunna
thampuraante paathimeyyam bhagavathiye thunayarulu

thampuraattikkaniyuvaan enthum pookkoda virinju
thrithaappoo thrikkaruka chethippookkoda virinju
enthellaam kaanikka enthellam kaanikka
chempazhukka thaamboolam chempattum kumkumavum
pon karimbum porimalarum

Abilikkalayum neerum thirujadayilaniyunna
thampuraante paathimeyyam bhagavathiye thunayarulu..

panchaagni naduvilum anchaathe ninnoram
mukkannan munpiloru polthinkal thidambaayi
pathupoovum choodiyamma…
pathupoovum choodiyamma chonna pattumuduthamma
nrithamaadum bhagavaante paathimeyyay maaryamma

Abilikkalayum neerum thirujadayilaniyunna
thampuraante paathimeyyam bhagavathiye thunayarulu..
bhagavathiye thunayarulu sreepaarvathivaramarulu..
bhagavathiye thunayarulu sreepaarvathivaramarulu..

Lyrics – Ml
Lyrics – En