Aathma sugandham

Song : Aathma sugandham
Movie : Bhadrachitta
Year : 1989
Singer(s) : Lathika
Music : Ousepachan
Lyricist(s) : ONV Kurup

ആത്മസുഗന്ധം ഒളിപ്പിച്ചുവയ്‌ക്കുവാ-
നാ‍വാത്ത പൂവിനെപ്പോലെ

നീയും പാവമീ പൂവിനെപ്പോലെ (ആത്മ…)

വാക്കിലും നോക്കിലും മൗനസ്‌മിതത്തിലും
വാർന്നതു സുസ്‌‌നേഹഗന്ധം…
വീണയിൽ കൈവിരൽത്തുമ്പിലൂടെ
വാർന്നുവീണു നിൻ പ്രാണമരന്ദം (ആത്മ…)

സ്‌നേഹത്തിൻ ദൂതുമായ് ശ്യാമള-
വർണ്ണനാം മേഘമൊന്നീവഴി പോകെ
ജീവനിൽ വർഷാമയൂരങ്ങൾ
വെണ്മലർപ്പീലി നിവർത്തിനിന്നാടി (ആത്മ…)

Song : Aathma sugandham
Movie : Bhadrachitta
Year : 1989
Singer(s) : Lathika
Music : Ousepachan
Lyricist(s) : ONV Kurup

Lyrics – Ml
Lyrics – En