Aashiq Abu+Mohanlal= “Kodumkattu”

Aashiq Abu+Mohanlal= “Kodumkattu”

“ഗ്യാങ്ങസ്റ്റര്‍” എന്ന ഡ്രീം പ്രോജെക്ടിനു ശേഷം ആഷിഖ്‌ അബു ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു.. ഇതാദ്യമായാണു ഈ ടീം ഒന്നിക്കുന്നത്‌.

“കൊടുങ്കാറ്റ്‌” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല..ചിത്രീകരണം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നു അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു. സൂപ്പര്‍ സ്റ്റാറുകളും ന്യൂ ജനറേഷനിലേക്ക് കുടിയേറുകയാണ്.

താരമൂല്യമല്ല നല്ല തിരക്കഥയും അനുബന്ധ ഘടകങ്ങളും ചേരംപടി ചേരുമ്പോഴാണ് നല്ല സിനിമകളുണ്ടാവുന്നത് എന്നു വിശ്വസിക്കുന്നവരാണ് ന്യൂ ജനറേഷന്‍ എന്നു വിളിച്ചു വരുന്ന സംവിധായകരില്‍ ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നത്. അതുതന്നെയാണ് ശരി. മലയാളത്തിലെ സാമ്പ്രദായിക രീതിയിലുള്ള ചലച്ചിത്രാഖ്യാനത്തെ ചോദ്യം ചെയ്തും തച്ചുടച്ചുമാണ് പുതുസിനിമകള്‍ രംഗപ്രവേശം ചെയ്തത്. പഴയ സംസ്‌കൃത നാടകങ്ങളിലേതുപോലെ ‘ധീരപ്രതാപന്‍ അതീവ ഗുണവാന്‍ ധരപാലന്‍ നായകന്‍ ‘ എന്ന സങ്കല്‍പത്തിലൊതുങ്ങുന്നവരല്ല ന്യൂ ജനറേഷന്‍ സിനിമയിലെ നായകര്‍ . ആമേനിലെ പേടിത്തൊണ്ടനായ സോളമനെന്ന നായകനെയും 22 എഫ് കെയിലെ നെഗറ്റീവായ നയാകനെയും അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നമുക്ക് ഭാവനയില്‍പോലും കാണാന്‍ കഴിയുമായിരുന്നില്ല.

Review – Ml