Aaru nee en vazhiyorathu

Song : Aaru nee en vazhiyorathu
Movie : Aakaasha Paravakal
Year : 1988
Singer(s) : K.J.Yesudas
Music : Vidyadharan
Lyricist(s) : ONV Kurup

ആരു നീ എൻ വഴിയോരത്ത് നിൽക്കുന്ന
പേരറിയാത്തൊരു പൂവു പോലെ
ഞാനും വരട്ടെയോ കൂടെന്നോതുവാൻ
നാണം വിലക്കുന്ന മോഹം പോലെ

കുങ്കുമം തൊട്ടൊരുഷസ്സു പോലെ
ചന്ദനപ്പൊട്ടിട്ട സന്ധ്യ പോലെ
ആലിലപ്പൊൻ താലി മാറത്തു ചാർത്തിടും
ആരണ്യ ചന്ദ്രിക പോലെ
എന്റെ മനസ്സിന്റെ വെൺ പുളിനങ്ങളിൽ
വന്നിറങ്ങുന്ന നീയാരോ
വന്നിറങ്ങുന്ന നീയാരോ (ആരു…)

കണ്ണുകൾ വർണ്ണക്കുടകൾ മാറി
കൈയ്യിലെ കുപ്പിവളകളിൽ പാടി
ആടും പദങ്ങളെ കെട്ടിപ്പുണരുന്ന
പാദസരങ്ങളും പാടി
നിന്റെ മനസ്സിന്റെ മാന്തളിർ ചില്ലയിൽ
തെന്നലും പൊന്നൂയലാടി
തെന്നലും പൊന്നൂയലാടി (ആരു….)

Song : Aaru nee en vazhiyorathu
Movie : Aakaasha Paravakal
Year : 1988
Singer(s) : K.J.Yesudas
Music : Vidyadharan
Lyricist(s) : ONV Kurup

Lyrics – Ml
Lyrics – En