Aaro ee yaathra

ഗാനം : ആരോ …ഈ യാത്ര എങ്ങോ
ചിത്രം : അയാള്‍ ജീവിച്ചിരിപ്പുണ്ട്
വര്‍ഷം : 2017
ആലാപനം : ഫ്രാങ്കൊ & അമല്‍ ആന്റണി‍
സംഗീതം : ഔസേപ്പച്ചന്‍
ഗാനരചന : സന്തോഷ് വര്‍മ്മ

ആരോ …ഈ യാത്ര എങ്ങോ …
ഏതോ …തീരം തിരഞ്ഞോ …
ആകാശവഴിയോരം
അന്യോന്യമറിയാതെ
കൈ കോർത്തു പോകുമിവരാ..രോ
മിന്നാമിനുങ്ങിന്റെ
തോളോട് തോള്‍ ചേർന്ന്
മിന്നുന്ന താരമിവനാ..രോ
ആനന്ദമോ… പ്രേമാവേശമോ..
സൗഹൃദം നൽകുമുല്ലാസമോ…
നെഞ്ചിൻ.. ഉള്ളിലെന്താമോ..
……
ആയിരം ചിറകുകൾ ..
മെയ്‌വന്ന പുലരികൾ ..
എവിടെയും പുതുമകൾ …
മായും മതിലുകൾ
തീരത്തു വന്നു തിര
കൊണ്ടിട്ട ശംഖിലൊരു
നീരാഴിയിട്ട ശ്രുതിയാണോ..
കാതോർത്തു കേട്ടതവ
നെഞ്ചിൽ ഇരമ്പുമൊരു
പുതു സാഗരത്തിനൊലിയാണോ..
…..
ആയിരം കതിരുകൾ ..
നീട്ടുന്നു പകലുകൾ ..
ചേലുള്ള പഴമകൾ ..
തേടുന്നു നിഴലുകൾ ..
ഓർക്കാതെ പെയ്ത മഴ
ഏൽക്കാതെ കൂട്ട് കുട
നീട്ടി തുണയ്ക്കുമിവനാരോ ..
പാടേ മറന്ന ഒരു
പാട്ടോർത്തെടുത്തു തുടി
കൊട്ടി തുടിക്കുമിവനാരോ
…..

Song : Aaro…ee yaathra
Movie : Ayal Jeevichirippundu
Year : 2017
Singer : Franco & Amal Antony
Music : Ouseppachan
Lyricist : Santhosh Varma

Aaro…ee yaathra engo…
etho…theeram thiranjo…
aakaashavazhiyoram
anyonyamariyaathe
kai korthu pokumivaraaro
minnaaminunginte
tholodu thol chernnu
minnunna thaaramivanaaro
aanandamo premaaveshamo
souhridam nalkumullaasamo
nenchin ullilenthaamo
…..
aayiram chirakukal
meyvanna pularikal
evideyum puthumakal
maayum mathilukal
theerathu vannu thira
konditta shankhiloru
neeraazhiyitta shruthiyaano
kaathorthu kettathava
nenchil irambumoru
puthu saagarathinoliyaano
……
aayiram kathirukal
neettunnu pakalukal
chelulla pazhamakal
thedunnu nizhalukal
orkkaathe peytha mazha
elkkaathe koottu kuda
neetti thunaykkumivanaaro
paade maranna oru
paattortheduthu thudi
kotti thudikkumivanaaro
…..

Lyrics – Ml
Lyrics – En