Aararo Varaam

ഗാനം : ആരാരോ വരാമെന്നൊരീമോഹം
ചിത്രം : കൂടെ
വര്‍ഷം : 2018
ആലാപനം‍ : അന്നെ ആമി
സംഗീതം : രഘു ദീക്ഷിത്
ഗാനരചന : റഫീഖ് അഹമ്മെദ്

ആരാരോ.. വരാമെന്നൊരീമോഹം
വാതിൽക്കൽ കിനാവിന്റെ കാൽസ്വരം
ആരാരോ വരാമെന്നൊരീ മോഹം
വാതിൽക്കൽ കിനാവിന്റെ കാൽസ്വരം

പുലരികളിൽ പൊടിയും
ഹിമകണമെന്ന പോൽ
ഇലകളിൽ നിന്നുയരും
വനശലഭങ്ങൾ പോൽ
ഹൃദയമേ.. ചിറകാർന്നതെന്തിനോ
പ്രണയമേ.. നിറവാനമാകയോ
ഉദയതാരമേ.. അരികിലൊന്നു നീ
പ്രിയനുമായ് വേഗം പോരൂ..
പ്രിയനുമായ് വേഗം പോരൂ..

കടലിലേ.. പിറ പോലെ..
തിരയുമെൻ മിഴിനീളേ…
മധുരമാം ഒരു നേർത്ത നൊമ്പരം
ഹൃദയവേണുവിൽ ഒരു ഗാനമായ്
വിണ്ണിൽ നിന്നുമെൻ മുടിയിൽ
വന്നുതിരും പൂവുകൾ
ഇന്നതിന്റെ സൗരഭത്തിൽ ഉണരുകയായ്
പുലരിയിൽ.. ഒരു സ്വർണ്ണനാളമായ്
ഇരവിലും ഒരു കുഞ്ഞുമിഞ്ഞലായ്
മനസ്സിനുള്ളിലെ കുടിലിനുള്ളിലായ്
കനവുപോൽ കൂടെ.. ആരോ..

Song : Aararo Varaam
Movie : Koode
Year : 2018
Singer : Anne Amie
Music : Raghu Dixit
Lyricist : Rafeeq Ahammed

Aaraaro Varaamennoreemoham
vaathilkal kinaavinte kaalswaram
aaraaro Varaamennoree moham
vaathilkal kinaavinte kaalswaram

pularikalil podiyum
himakanamenna pol
ilakalil ninnuyarum
vanashalabhangal pol
hridayame chirakaarnathenthino
pranayame niravanamakayo
udayathaarame arikilonnu nee
priyanumaay vegam poru..
priyanumaay vegam poru..

Kadalile pira pole …
thirayumen mizhineele
madhuramaam oru nertha nombaram
hridayavenuvil orugaanamaay
vinnil ninnumen mudiyil
vannuthirum poovukal
innathinte sourabhathil unarukayaay
pulariyil oru swarnanaalamaayi
iravilum oru kunjuminjalaay
manassinullile.. kudilinullilaay
kanavupol koode aaro
kanavupol koode.. aaro..

Lyrics – Ml
Lyrics – En