Aalila

Song : Aalila
Album : Venal Mazha
Year : 1999
Lyricist(s) : A. Ayyappan
നീ…തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിയ്ക്കു… പ്രേമകാവ്യമായിരുന്നു…
നീ…തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിയ്ക്കു… പ്രേമകാവ്യമായിരുന്നു…

പുസ്തകത്തില്‍ അന്ന്
സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ…
ഓര്‍മ്മിപ്പിയ്ക്കുന്നു…
അതിന്റെ സുതാര്യതയില്‍…
ഇന്നും നിന്റെ മു:ഖം കാണാം…

സപ്ത മുഴുവന്‍ ചോര്‍ന്നുപോയ
പച്ചിലയുടെ ഓര്‍മ്മയ്ക്ക്
ഓരോ… താളിലും ഓരോ… ഇല
സൂക്ഷിച്ച ഗ്രന്ധം പ്രേമത്തിന്റെ
ജ്ജഢരാഗ്നിക്കു ഞാനിന്നു
ദാനം കൊടുത്തു……

ഇലകളായ് ഇനി നമ്മള്‍
പുനര്‍ജനിക്കുമെങ്കില്‍
ഒരേ വൃക്ഷത്തില്‍ പിറക്കണം
എനിക്കൊരു കാമിനിയല്ല
ആനന്തത്താലും ദു:ഖത്താലും
കണ്ണു നിറഞ്ഞ ഒരു പെങ്ങളിലവേണം

എല്ലാ ഋഉതുക്കളേയും
അതിജീവിക്കാനുള്ള ശക്തിക്കായ്
കൊഴിഞ്ഞ ഇലകള്‍ പെറുക്കുന്ന
കുട്ടികളേ കാണുമ്പൊള്‍
വസന്തത്തിന്റെ ഹൃദയത്തില്‍ മൃത്യു ഗന്ധം

ഉള്ളിലേ.. ചിരിയില്‍
ഇലപൊഴിയും കാലത്തിന്റെ
ഒരു കാറ്റു വീശുന്നു….
ചീരം നിറച്ച കിണ്ണത്തില്‍..
നഞ്ചു വീഴ്ത്തിയതാരാണ്‌
നീ… തന്ന വിഷം എനിക്കൌഷധമായ്
തീര്‍ന്നുവെന്നും പാടിയതാരാണ്‌

Lyrics – Ml