Aadiyushasandya

ഗാനം : ആദിയുഷഃസന്ധ്യ
ചിത്രം : കേരളവര്‍മ്മ പഴശ്ശി രാജ
വര്‍ഷം : 2009
ഗായകര്‍ : കെ. ജെ. യേശുദാസ്, എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര
സംഗീതം : ഇളയരാജ
ഗാനരചന : ഒ.എന്‍.വി. കുറുപ്പ്

ആദിയുഷഃസന്ധ്യ പൂത്തതിവിടെ……
ആദിസർഗ്ഗതാളമാർന്നതിവിടെ..
ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ
ബോധനിലാപ്പാൽ കറന്നും
മാമുനിമാർ തപം ചെയ്തും
നാകഗംഗയൊഴുകി വന്നതിവിടെ

ആദിയുഷഃസന്ധ്യ പൂത്തതിവിടെ……ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ..

ആരിവിടെ കൂരിരുളിന്‍ മടകള്‍ തീർത്തൂ..
ആരിവിടെ തേൻ കടന്നല്‍ക്കൂടു തകർത്തൂ..
ആരിവിടെ കൂരിരുളിന്‍ മടകള്‍ തീർത്തൂ..
ആരിവിടെ തേൻ കടന്നല്‍ക്കൂടു തകർത്തൂ..
ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചൂ..
ആനകേറാ മാമലതൻ മൗനമുടച്ചൂ..
സ്വാതന്ത്ര്യം മേലേ നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ

ആദിയുഷഃസന്ധ്യ പൂത്തതിവിടെ……ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ…

ഏതു കൈകള്‍ അരണിക്കോല്‍ കടഞ്ഞിരുന്നൂ
ചേതനയില്‍ അറിവിന്റെ അഗ്നിയുണര്‍ന്നു
ഏതു കൈകള്‍ അരണിക്കോല്‍ കടഞ്ഞിരുന്നൂ
ചേതനയില്‍ അറിവിന്റെ അഗ്നിയുണര്‍ന്നു
സൂര്യതേജസ്സാര്‍ന്നവര്‍തന്‍ ജീവനാളംപോല്‍
നൂറുമലര്‍വാകകളില്‍ ജ്വാലയുണര്ന്നൂ
സ്വാതന്ത്ര്യം മേലെ നീലാകാശം പോലേ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ

ആദിയുഷഃസന്ധ്യ പൂത്തതിവിടെ…
ആദിയുഷഃസന്ധ്യ പൂത്തതിവിടെ…ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ..
ആദിസർഗ്ഗതാളമാർന്നതിവിടെ..
ബോധനിലാപ്പാൽ കറന്നും
മാമുനിമാർ തപം ചെയ്തും
നാകഗംഗയൊഴുകി വന്നതിവിടെ..

ആദിയുഷഃസന്ധ്യ പൂത്തതിവിടെ..
ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ.. ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ..

Song : Aadiyushasandhya
Movie : Keralavarma pazhassi raaja
Year : 2009
Singer(s) : KJ Yesudas, MG Sreekumar, KS Chithra
Music : Ilayaraja
Lyricist : ONV Kurup

Aadiyushasandhya poothathivide
Aadisargathaalamaarnnathivide..
Aadiyushasandhya poothathivide
aadisargathaalamaarnnathivide..
Bodhanilaapaal karannum,
Maamunimaar thapam cheythum,
Naakaganga ozhukivannathivide..

Aadiyushasandhya poothathivide aaha
Aadisargathaalamaarnnathivide..

Aarivide,koorirulin madakal theerthu
Aarivide thenkadannal koodu thakarthu
Aarivide churangal thaandi choolamadichu
Aanakeraa maamalathan maounamudachu
Swaathantryam mele,Neelaakaasam pole
Paadunnathaaro kaatto,kaattaruvikalo

Aadiyushasandhya poothathivide aaha
Aadisargathaalamaarnnathivide..

Ethu kaikal aranikkol kadanjirunnu?
Chethanayil arivinte agni unarnnu
Soorya thejassaarnnavarthan jeevanaalam pol
nooru malarvakakalil jwalayunarnnu..
Swaathantryam mele,Neelaakaasam pole
Paadunnathaaro kaatto,kaattaruvikalo

Aadiyushasandhya poothathivide…
Aadisargathaalamaarnnathivide..aaha
Aadiyushasandhya poothathivide..
aadisargathaalamaarnnathivide..
Bodhanilaapaal karannum,
Maamunimaar thapam cheythum,
Naakaganga ozhukivannathivide..

Aadiyushasandhya poothathivide…
Aadiyushasandhya poothathivide aaha
Aadisargathaalamaarnnathivide..aaha
Aadisargathaalamaarnnathivide..

Lyrics – Ml
Lyrics – En