Aa nalla naalini

ഗാനം : ആ നല്ല നാളിനി ‌
ചിത്രം : വെള്ളേപ്പം
വര്‍ഷം : 2021
ആലാപനം : വിനീത് ശ്രീനിവാസന്‍, എമി എഡ്വിന്‍
സംഗീതം : ലീല ഗിരീഷ് കുട്ടന്‍
ഗാനരചന : ദിനു മോഹന്‍

ആ നല്ല നാളിനി തുടരുമോ
ആ കൈകളാൽ എന്നേ തഴുകുമോ
ഈ ജന്മമാം ഇടവഴികളിൽ..
നീ മൗനമായത് വെറുതെയോ…
ഹൂ…..ഹൂ……..
ഹൂ…..ഹൂ……..

നേരാണേ നോവാണെന്നേ നെഞ്ചിൽ
തീയാണേ രാവാണെന്നേ
പോകാതേ നിഴലാകും മുമ്പേ
നിറമേകാതെ നീ മായല്ലേ

ആ നല്ല നാളിനി തുടരുമോ
ആ കൈകളാൽ എന്നേ തഴുകുമോ
ഈ ജന്മമാം ഇടവഴികളിൽ
നീ മൗനമായത് വെറുതെയോ…

ദിനങ്ങൾ നീറി മൂകമായ്
നിറങ്ങൾ നിന്റെ മാത്രമായ്
എന്നും മൗന നോവുമായ്
അലഞ്ഞു ഞാനനാഥയായ്….

ആരു നീ എന്റെ ആകാശമാകേ
മോഹങ്ങൾ താനേ പോയി ഒന്നും മിണ്ടാതെ
പലനാൾ ചേർത്തു വച്ചൊരീ പൊൻ-
കനവുകൾ എന്റെ ഉള്ളിൽ എങ്ങോ-
നോവുകൾ അന്നും ഇന്നും എന്നും
നീറിയ നൊമ്പരങ്ങളായ്
മെല്ലേ മെല്ലേ നമ്മൾ
നേടിയ വർണ്ണ ജാലകങ്ങൾ
നീറിയ നെഞ്ചിലാഴമായി
വാടിയ മൺ ചുരങ്ങളായി

ആ ……. ആ …….

നിലാവിൽ നീല നൂലുമായ്…
കിനാവിൽ നീ വരാതെയായ്….
തുളുമ്പും മേഘ ദൂതുമായ്‌…
പിടഞ്ഞു രാവിലേകയായ്….
ഓർമ്മകൾ മെല്ലേ നോവായി മാറി
ആരാരും വന്നെയില്ലെൻ ഉള്ളിൽ നേരായി

പലനാൾ ചേർത്തു വച്ചൊരീ പൊൻ-
കനവുകൾ എന്റെ ഉള്ളിൽ എങ്ങോ-
നോവുകൾ അന്നും ഇന്നും എന്നും
നീറിയ നൊമ്പരങ്ങളായ്
മെല്ലേ മെല്ലേ നമ്മൾ
നേടിയ വർണ്ണ ജാലകങ്ങൾ
നീറിയ നെഞ്ചിലാഴമായി
വാടിയ മൺ ചുരങ്ങളായി

Song : Aa nalla naalini
Movie : Velleppam
Year : 2021
Singer : Vineeth Sreenivasan, Emy Edwin
Music : Leela Girish Kuttan
Lyricist : Dinu Mohan

Aa nalla naalini thudarumo
aa kaikalaal enne thazhukumo
ee janmamam idavazhikalil
nee mounamaayathu verutheyo
huoo…..huooo……..
huoo…..huooo……..

Neraane novaanenne nenchil
theeyaane raavaanenne
pokaathe nizhalaakum mumbe
niramekaathe nee maayalle

Aa nalla naalini thudarumo
aa kaikalaal enne thazhukumo
ee janmamam idavazhikalil
nee mounamaayathu verutheyo

Dinangal neeri mookamaay
nirangal ninte maathramaay
ennum mouna novumaay
alanju njaananaadhayaay
aaru nee ente aakaashamaake
mohangal thaane poyi onnum mindaathe

palanaal cherthu vachoree pon-
kanavukal ente ullil engo-
novukal annum innum ennum
neeriya nombarangalaay
melle melle nammal
nediya varnna jaalakangal
neeriya nenchilaazhamaayi
vaadiya man churangalaayi

Aa……..aa ……

Nilaavil neela noolumaay
kinaavil nee varaatheyaay
thulmbum mekha doothumaay
pidanju raavilekayaay
ormmakal melle novaayi maari
aaraarum vanneyillen ullil neraayi

Palanaal cherthu vachoree pon-
kanavukal ente ullil engo-
novukal annum innum ennum
neeriya nombarangalaay
melle melle nammal
nediya varnna jaalakangal
neeriya nenchilaazhamaayi
vaadiya man churangalaayi

Lyrics – Ml
Lyrics – En